| Wednesday, 9th April 2025, 2:45 pm

ടൊവിനോയോട് അന്ന് പറഞ്ഞത്; വൈറല്‍ വീഡിയോയെ കുറിച്ച് മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ യുവതാരങ്ങളെ കുറിച്ചും അവരുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.

പുതിയ തലമുറയിലെ താരമായ ടൊവിനോ മോഹന്‍ലാലിനൊപ്പം ലൂസിഫറിലും എമ്പുരാനിലും അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ടൊവിയും മോഹന്‍ലാലും തമ്മിലുള്ള ഒരു വീഡിയോയും വലിയ രീതിയില്‍ വൈറലായിരുന്നു.

പരസ്പരം സംസാരിക്കാതെ ചില ആക്ഷനുകളിലൂടെ എന്തോ ചിലത് കമ്യൂണിക്കേറ്റ് ചെയ്യുന്ന ലാലേട്ടനായിരുന്നു വീഡിയോയില്‍.

പല രീതിയില്‍ ഓരോരുത്തരും ഈ വീഡിയോ വ്യാഖ്യാനിച്ചു. അതില്‍ ചിലതെല്ലാം വളരെ രസകരവുമായിരുന്നു. എന്തായിരുന്നു അന്ന് ടൊവിനോയോട് പറഞ്ഞത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മോഹന്‍ലാല്‍.

ഒപ്പം പുതിയ താരങ്ങളെ താന്‍ കാണുന്നത് എങ്ങനെയാണെന്നും ലാല്‍ പറയുന്നുണ്ട്.

‘ടൊവിയും ഞാനുമൊക്കെ വണ്ടര്‍ഫുള്‍ ഫ്രണ്ട്‌സാണ്. ടൊവിനോ ഒരു പുതിയ ആക്ടറാണ്, ഞങ്ങള്‍ സീനിയേഴ്‌സാണ് അങ്ങനെ ഒന്നുമില്ല.

ഞാനൊക്കെ എങ്ങനെയാണ് വന്നത്. ഞാനൊക്കെ വന്ന സമയത്ത് നസീര്‍ സാര്‍, തിക്കുറിശി സാര്‍ ഇവരൊക്കെ ഏറ്റവും നന്നായിട്ടാണ് നമ്മളെ ട്രീറ്റ് ചെയ്തത്.

ഒരു ബ്രദറിനെ പോലെയോ ഒരു സുഹൃത്തിനെപ്പോലെയോ കൊളീഗിനെപ്പോലെയോ നമുക്ക് അത്രയും ബഹുമാനവും സ്‌നേഹവും തന്നാണ് ഞങ്ങളെ കൊണ്ടുപോകുന്നത്.

ഇതേ കാര്യം തന്നെയാണ് ഞങ്ങളും പുതിയ തലമുറയോട് കാണിക്കുന്നത്. പിന്നെ ടൊവിനോയോട് അന്ന് ചുമ്മാ തമാശയ്ക്ക് കാണിച്ച കാര്യമാണ്.

അത് എന്താണെന്ന് ഇപ്പോള്‍ പറഞ്ഞാല്‍ പിന്നെ അത് നേരിട്ട് പറഞ്ഞാല്‍ പോരായിരുന്നോ. അത് ജസ്റ്റ് വെറുതെ ഒരു തമാശയ്ക്ക് കാണിക്കുന്നതാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാല്‍- ശോഭന കോംബോയില്‍ തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രം തുടരുമാണ് ലാലിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഏപ്രില്‍ 25നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ, മലയാളം കണ്ട ഏറ്റവും വലിയ ചിത്രമായ എമ്പുരാന്‍ ഇപ്പോഴും റെക്കോര്‍ഡുകള്‍ ഭേദിച്ച് പ്രദര്‍ശനം തുടരുകയാണ്.

Content Highlight: Actor Mohanlal About His Viral vedio with Tovino Thomas

We use cookies to give you the best possible experience. Learn more