എല്ലായിടങ്ങളിലും അവര്‍ പൊരുതുകയാണ്, കണ്‍മുന്നിലുള്ള ഏതൊക്കെയോ മനുഷ്യ ജീവനുകളെ രക്ഷിച്ചെടുക്കാന്‍; നഴ്സസ് ദിനത്തില്‍ ആശംസയുമായി മോഹന്‍ലാല്‍
Kerala News
എല്ലായിടങ്ങളിലും അവര്‍ പൊരുതുകയാണ്, കണ്‍മുന്നിലുള്ള ഏതൊക്കെയോ മനുഷ്യ ജീവനുകളെ രക്ഷിച്ചെടുക്കാന്‍; നഴ്സസ് ദിനത്തില്‍ ആശംസയുമായി മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th May 2020, 4:21 pm

തിരുവനന്തപുരം: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. കണ്‍മുന്നിലെ ദൈവങ്ങള്‍ക്ക് എന്റെ പ്രണാമം എന്നാണ് മോഹന്‍ ലാല്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്.

അസാധാരണമായ ഒരു ചരിത്ര സന്ദര്‍ഭത്തിലാണ് ഇത്തവണ നാം ലോകമെങ്ങുമുള്ള നഴ്‌സുമാരെ വണങ്ങുന്നതെന്നും ഭൂമിയില്‍ അവര്‍ എല്ലായിടങ്ങളിലും അവര്‍ പൊരുതുകയാണെന്നും അദ്ദേഹം പറഞ്ഞു.


‘കലണ്ടറില്‍ എല്ലാ വര്‍ഷവും തെളിയുന്ന ആശംസാ സന്ദര്‍ഭമായല്ല ഇത്തവണ അന്താരാഷ്ട്ര നഴ്‌സസ് ദിനം കടന്നുവരുന്നത്. അസാധാരണമായ ഒരു ചരിത്ര സന്ദര്‍ഭത്തിലാണ് നാം ഇത്തവണ ലോകമെങ്ങുമുള്ള നഴ്‌സുമാരെ വണങ്ങുന്നത്. ഭൂമിയില്‍ എല്ലായിടങ്ങളിലും അവര്‍ പൊരുതുകയാണ്.

കണ്‍മുന്നിലുള്ള ഏതൊക്കെയോ മനുഷ്യ ജീവനുകളെ രക്ഷിച്ചെടുക്കാന്‍. ആ തിരക്കില്‍ സ്വന്തം ജീവന്റെയും ജീവിതത്തിന്റെയും കാര്യം അവര്‍ മറക്കും. അപ്പോള്‍ മനുഷ്യനില്‍ നിന്നും നഴ്‌സുമാര്‍ ദൈവത്തിലേക്കുയരും. കണ്‍മുന്നിലെ ഈ ദൈവങ്ങള്‍ക്ക് എന്റെ പ്രണാമം,’മോഹന്‍ലാല്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക