നടന്‍ മേള രഘു അന്തരിച്ചു
Kerala News
നടന്‍ മേള രഘു അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th May 2021, 8:07 am

 

കൊച്ചി: നടന്‍ മേള രഘു അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത്, മമ്മൂട്ടി നായകനായ മേളയിലൂടെയാണ് രഘു സിനിമയിലെത്തിയത്.

ദൃശ്യം 2 ആണ് രഘു അഭിനയിച്ച അവസാന സിനിമ.ഏപ്രില്‍ 16 നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഹോട്ടല്‍ ജീവനക്കാരന്റെ വേഷമാണ് രഘു ചെയ്തത്. 35ലധികം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

കമലഹാസനുമൊത്ത് അപൂര്‍വ സഹോദരങ്ങള്‍ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Mela Raghu Passedaway