കാത്തിരിപ്പിന് വിട; മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ ടീസര്‍ പുറത്ത്
Malayalam Cinema
കാത്തിരിപ്പിന് വിട; മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ ടീസര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th January 2021, 7:09 pm

കൊച്ചി; കൊവിഡ് അടച്ചുപ്പൂട്ടലുകള്‍ക്ക് ശേഷം തിയേറ്ററുകള്‍ തുറന്നതോടെ മലയാള സിനിമ വീണ്ടും സജീവമാകുന്നു. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ദി പ്രീസ്റ്റിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്.

നേരത്തെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നിരുന്നു. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്.

മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം വലിയ താര നിരയാണ് ചിത്രത്തില്‍ ഒന്നിക്കുന്നത്. നിഖില വിമലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോഫിന്റെ കഥക്ക് ദീപു പ്രദീപും , ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീത സംവിധാനം രാഹുല്‍ രാജ്, ഗാനരചന ഹരിനാരായണന്‍ ബി.കെ എന്നിവരാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 


Content Highlights: The Priest Official Teaser Out