അച്ചടക്കമില്ലാതെ സിനിമയിലാര്‍ക്കും പിടിച്ച് നില്‍ക്കാനാകില്ല, വിനായകന്‍ കഠിനധ്വാനി: മമ്മൂട്ടി
Malayalam Cinema
അച്ചടക്കമില്ലാതെ സിനിമയിലാര്‍ക്കും പിടിച്ച് നില്‍ക്കാനാകില്ല, വിനായകന്‍ കഠിനധ്വാനി: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 30th November 2025, 8:42 pm

വിനായകന്‍ എന്ന നടന്റെ കഠിനധ്വാനം കൊണ്ട് മാത്രമാണ് ഇത്ര കാലം സിനിമയില്‍ നില്‍ക്കാനായതെന്നും അച്ചടക്കവും സത്യസന്ധതയും ഉളവര്‍ക്കു മാത്രമേ സിനിമ മേഖലയില്‍ തുടരാന്‍ സാധിക്കുള്ളൂവെന്നും നടന്‍ മമ്മൂട്ടി. കളങ്കാവല്‍ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് തന്റെ യൂട്യൂബ് ചാനലായ മമ്മൂട്ടി കമ്പനിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

photo: Vinayakan/cinema express

‘വിനായകന്റെ സിനിമ ജീവിതം എപ്പോഴും ഒരു അത്ഭുതത്തോടെയാണ് നോക്കിക്കണ്ടിട്ടുള്ളത്. ആത്മാര്‍ത്ഥത , കഠിനധ്വാനം സത്യസന്ധത പ്രധാനമായും ഈ മൂന്ന് കാര്യങ്ങള്‍ കൊണ്ട് മാത്രമേ ഒരു അഭിനേതാവിന് ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കുകയുള്ളൂ. നമുക്ക് വേണ്ടി അഭിനയിക്കാന്‍ വേറെ ആരും വരില്ല, നമ്മള്‍ തന്നെ അഭിനയിക്കണം. അതുകൊണ്ട് തന്നെ നമ്മള്‍ ജീവിതത്തിന്‍ ഡെഡിക്കേറ്റഡ് ആയിരിക്കണം അതോടൊപ്പം തന്നെ സിംപിള്‍ ആയിരിക്കണം. ഇതെല്ലാം ഞാന്‍ വിനായകനില്‍ കണ്ടിട്ടുണ്ട്.

vinayakan/mammootty/kalamkavan/location still

അദ്ദേഹത്തിന്റെ ജീവിതത്തില്‍ വ്യക്തിപരമായ മറ്റനവധി കാര്യങ്ങളുണ്ട് അത് മാറ്റി നിര്‍ത്താം. നടനെന്ന നിലയില്‍ വളരെ അച്ചടക്കമുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെയാണ് അത്രത്തോളം കഥാപാത്രങ്ങള്‍ അദ്ദേഹത്തിനു വരുന്നതും വളരെ മികച്ചതാക്കി മാറ്റാന്‍ സാധിക്കുന്നതും. ഏതൊരു അഭിനേതാവായാലും ശരി ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കണമെങ്കില്‍ അവര്‍ പെര്‍ഫോം ചെയ്ത് പ്രേക്ഷകനെ കണ്‍വിന്‍സ് ചെയ്യണം. അതു തന്നെയാണ് വിനായകന്റെ ഏറ്റവും വലിയ വിജയവും ഇപ്പോള്‍ ഇങ്ങനെയൊരു പൊസിഷനില്‍ എത്തി നില്‍ക്കുന്നതിന്റെ രഹസ്യവും’ മമ്മൂട്ടി പറയുന്നു.

Photo: movie/best actor/theatrical poster

1995 ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മാന്ത്രികം എന്ന മോഹന്‍ലാല്‍ സിനിമയിലൂടെയാണ് വിനായകന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 2010 ല്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിലൂടെയാണ് വിനായകനും മമ്മൂട്ടിയും ആദ്യമായ് ഒന്നിക്കുന്നത്.

 

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ജിതിന്‍.കെ.ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവലിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. രജിഷ വിജയന്‍, ജിബിന്‍ ഗോപിനാഥ്, ബിജു പപ്പന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. എക്കോ എന്ന ചിത്രത്തിനു ശേഷം മുജീബ് മജീദ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.


Content Highlight: Actor mammootty talks about vinayakan