മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളാണ് ലാലു അലക്‌സ്. 1978ല്‍ പ്രേം നസീറിനെ നായകനാക്കി എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ഈ ഗാനം മറക്കുമോ എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളാണ് ലാലു അലക്‌സ്. 1978ല്‍ പ്രേം നസീറിനെ നായകനാക്കി എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ഈ ഗാനം മറക്കുമോ എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്.
വിക്രമന്‍ എന്ന കഥാപാത്രമായിട്ടാണ് ലാലു അലക്‌സ് ആ സിനിമയില്‍ എത്തിയത്. പിന്നീട് മുന്നൂറില്‍ അധികം സിനിമകളില്‍ വില്ലനായും കൊമേഡിയനായും നായകനായും സഹനടനായും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ സംവിധായകന്‍ ഐ.വി ശശിയെ കുറിച്ച് പറയുകയാണ് ലാലു അലക്‌സ്. അദ്ദേഹത്തിന്റെ സിനിമകളെടുത്താല്‍ അതില്‍ ഒരു ഫ്രെയിമിലെങ്കിലും പത്തിരുപത്തിമൂന്ന് പേരുണ്ടാവുമെന്നാണ് നടന്‍ പറയുന്നത്.
മോണിറ്ററില്ലാത്ത ആ കാലത്ത് എല്ലാം മനസില്‍ കണ്ട് അളന്നുമുറിച്ച് അഭിനേതാക്കളെ നിരത്തി അദ്ദേഹം ഷൂട്ടുചെയ്യുമായിരുന്നുവെന്നും ലാലു അലക്‌സ് പറഞ്ഞു. ഇപ്പോഴും ഐ.വി ശശിയുടെ സിനിമകള്‍ കാണുമ്പോള്‍ ആ കാലത്തേക്ക് മനസ് പായുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സിനിമയുടെ ക്യാപ്റ്റന്‍ സംവിധായകനാണെന്ന് സിനിമയിലുള്ളവര്‍ക്കും പ്രേക്ഷകര്‍ക്കും ഒരുപോലെ മനസിലാക്കിക്കൊടുത്തത് ശശിയേട്ടനാണ്,’ ലാലു അലക്‌സ് പറയുന്നു.
ഐ.വി ശശിയുടെ സംവിധാനത്തില്‍ എത്തിയ ഈ നാട് എന്ന സിനിമയില്‍ ലാലു അലക്‌സ് അഭിനയിച്ചിരുന്നു. എ.എസ്.പി അലക്‌സാണ്ടറായിട്ടാണ് അദ്ദേഹം അഭിനയിച്ചത്. ആ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചും നടന്‍ പറയുന്നുണ്ട്.
‘പണ്ടൊക്കെ സാധാരണ ഒരു ലൊക്കേഷനില്‍ പോയാല്‍ പത്തോ പതിനഞ്ചോ പേരേ എന്നെ തിരിച്ചറിയാറുള്ളൂ. എന്നാല്‍ ശശിയേട്ടന്റെ ഈ നാട് എന്ന സിനിമ റിലീസായതിന് ശേഷം ഐ.പി.എസ് ഓഫീസറായ ആ കഥാപാത്രത്തിലൂടെ ലാലു അലക്‌സ് എന്ന നടനെ കൂടുതല്‍ ആളുകള്‍ തിരിച്ചറിഞ്ഞ് തുടങ്ങി.
നടനെന്ന രീതിയില്‍ എന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തി തന്ന ചിത്രമായിരുന്നു അത്. പിന്നീട് മിക്ക സംവിധായകര്‍ക്കൊപ്പവും ഞാന്‍ പ്രവര്‍ത്തിച്ചു. അവിടന്നങ്ങോട്ട് എനിക്ക് ചാന്‍സ് ചോദിക്കേണ്ടി വന്നിട്ടില്ല,’ ലാലു അലക്‌സ് പറയുന്നു.
Content Highlight: Actor Lalu Alex Talks About IV Sasi