കോയമ്പത്തൂരില്‍ കമല്‍ഹാസന്‍ മുന്നില്‍
Tamil Nadu Election 2021
കോയമ്പത്തൂരില്‍ കമല്‍ഹാസന്‍ മുന്നില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd May 2021, 9:22 am

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ മുന്നില്‍. കോയമ്പത്തൂര്‍ സൗത്തിലാണ് കമല്‍ മത്സരിച്ചിരുന്നത്.

തമിഴ്നാട്ടില്‍ നിന്ന് ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ ഡി.എം.കെയാണ് മുന്നിട്ടുനില്‍ക്കുന്നത്. ഫലസൂചനകള്‍ വന്ന 90 മണ്ഡലങ്ങളില്‍ 59 ഇടത്തും ഡി.എം.കെയ്ക്കാണ് ലീഡ്.

എ.ഐ.എ.ഡി.എം.കെ 30 സീറ്റിലും ഒരു സീറ്റില്‍ മക്കള്‍ നീതി മയ്യവും ലീഡ് ചെയ്യുന്നു. 234 നിയമസഭാ സീറ്റുകളിലേക്കാണ് തമിഴ്നാട്ടില്‍ മത്സരം നടന്നത്.

തമിഴ്‌നാട്ടില്‍ ഡി.എം.കെ അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം ഉണ്ടായിരുന്നു.

ഡി.എം.കെയും സഖ്യവും 171 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. എ.ഐ.എ.ഡി.എം.കെയ്ക്കും സഖ്യത്തിനും 56 സീറ്റുകളാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Kamal Hassan Lead TamilNadu Assembly Election