ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഇന്ത്യന്‍ അവസ്ഥയില്‍ ഒരാള്‍ കള്ളനാണെന്ന് പറയാന്‍ കാണിച്ച രാഹുല്‍ ഗാന്ധിയുടെ ചങ്കൂറ്റത്തെ മാനിക്കുന്നുവെന്ന് നടന്‍ ജോയ് മാത്യൂ.
രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് താന്‍ ഉള്‍പ്പടെയുള്ള ജനങ്ങളുടെ അവകാശമാണെന്നും ജോയ് മാത്യൂ പറഞ്ഞു. വയനാട്ടില്‍ നടന്ന സത്യമേവ ജയതേ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
‘തെറ്റ് കണ്ടാല്‍ അത് ചോദ്യം ചെയ്യുന്ന, ഒറ്റയ്ക്കു നിന്നു പോരാടാന്‍ തയ്യാറാകുന്നൊരു മനസ്സാണ് രാഹുല്‍ ഗാന്ധിയുടേത്. ഇന്ന് ഇന്ത്യ ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെയാണ്.
ഞാന്‍ കോണ്‍ഗ്രസ് ആണോ എന്ന് എനിക്കു തന്നെ അറിയില്ല. പക്ഷേ രാഹുല്‍ ഗാന്ധിയെന്ന വ്യക്തിത്വത്തെ അദ്ദേഹത്തിന്റെ നെഞ്ചുറപ്പിനെ ബഹുമാനിക്കുന്ന ആളാണ് ഞാന്‍.
ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഈ ഇന്ത്യന്‍ അവസ്ഥയില്‍, ഒരാള്‍ കള്ളനാണ് എന്ന് പറയാന്‍ കാണിച്ച അദ്ദേഹത്തിന്റെ ചങ്കൂറ്റത്തെ ഞാന്‍ മാനിക്കുന്നു. അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് ഞാന്‍ ഉള്‍പ്പടെയുള്ള ജനങ്ങളുടെ അവകാശമാണ്.
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചയാളാണ് ഞാന്‍. അതില്‍ അവര്‍ക്കും ഒരു പ്രശ്‌നമില്ല, കാരണം ഏറ്റവും കൂടുതല്‍ സഹിഷ്ണുതാ ബോധമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഞാനിത് സന്തോഷിപ്പിക്കാന്‍ പറയുന്നതല്ല. അത് സത്യമാണ്”, ജോയ് മാത്യു പറഞ്ഞു.
സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെയാണ് സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കേണ്ടതെന്നും ഇവിടെയുള്ള സൂപ്പര്‍സ്റ്റാറുകള്‍ അതിന് ധൈര്യമില്ലാത്തവരാണെന്നും ജോയ് മാത്യൂ പറ്ഞ്ഞു.
”നെറികേടിനെ നെറികേടെന്ന് പറയാന്‍ കാണിക്കുന്ന ആര്‍ജ്ജവത്തിനെയാണ് സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുകയെങ്കില്‍, ഞാന്‍ സൂപ്പര്‍ സ്റ്റാറാണ്. നിങ്ങള്‍ക്ക് ഒരുപാട് സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടാകും. പക്ഷേ സമൂഹത്തില്‍ നടക്കുന്ന എന്തെങ്കിലും ഒരു അനീതിക്കെതിരെ കമ എന്ന് മിണ്ടാന്‍ ധൈര്യമില്ലാത്തവരാണ്,” ജോയ് മാത്യു പറഞ്ഞു.
content highlight: actor joy mathew about rahul gandhi