ഈ മനുഷ്യന്‍ മലയാളികള്‍ക്ക് ഹീറോയാണ്; പേളിയുടേത് വിവരക്കേടും അഹങ്കാരവും: ജോ ഫീച്ചര്‍ ഫിലിം സംവിധായകനായി പോലും അരങ്ങേറ്റം കുറിക്കാത്ത ആള്‍: ജോജി കെ. ജോണ്‍
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദസര്‍ക്കാരിനെതിരെ ദല്‍ഹിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ പോരാട്ടത്തെ വിലകുറച്ചുകൊണ്ടുള്ള യൂട്യൂബര്‍ പേളി മാണിയുടെ സോഷ്യല്‍മീഡിയ പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു.
പോസ്റ്റിനെ വിമര്‍ശിച്ച സംവിധായകന്‍ സിബി മലയിലിന്റെ മകന്‍ ജോ മലയിലിന്റെ പോസ്റ്റിനെതിരെ അധിക്ഷേപകരമായ രീതിയിലാണ് പേളി മാണി പ്രതികരിച്ചത്. തന്റെ പോസ്റ്റിനെ വിമര്‍ശിക്കാന്‍ ഒരു ഫെയില്‍ഡ് ഫിലിം മേക്കര്‍ 10 പേജ് എഴുതിയിരിക്കുന്നു എന്നായിരുന്നു പേളിയുടെ പരിഹാസം.
എന്നാല്‍ നിലവില്‍ ഒരു ഫീച്ചര്‍ഫിലിം പോലും സംവിധാനം ചെയ്യാത്ത ജോയെ ഉദ്ദേശിച്ചല്ല പേളി ഇത് പറഞ്ഞതെന്ന് ഏറെക്കുറെ വ്യക്തമായിരുന്നു. തന്റെ പിതാവിന്റെ ഉദ്ദേശിച്ചുള്ള മറുപടിയാണെന്ന് ജോയും നിലപാടെടുത്തു.
ഈ വിഷയത്തില്‍ പേളി മാണിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുകയാണ് നടന്‍ ജോജി കെ. ജോണ്‍. സിബി മലയില്‍ എന്ന മനുഷ്യന്‍ മലയാളികള്‍ക്ക് ഹീറോയാണെന്നും അദ്ദേഹം മലയാള സിനിമ അടക്കിവാണ സമയത്ത് ‘സിബിസാര്‍ ഒരു പരാജയപെട്ട ഡയറക്ടര്‍ ‘ ആണെന്ന് പറഞ്ഞ പേളിമാണിയുടെ തന്ത ‘മാണി’ വചന പ്രഘോഷണം പോലും തുടങ്ങിയിട്ടില്ലെന്ന് ജോജി കെ. ജോണ്‍ ഫേസ്ബുക്കില്‍ എഴുതി.
സിബി മലയിലിന്റെ മകനെതിരെയാണ് പേളി മാണി പറഞ്ഞതെന്ന് കുറിപ്പിന് താഴെ ന്യായീകരിച്ച വ്യക്തിയോട്, ജോ മലയില്‍ ഇതുവരെ ഒരു ഫീച്ചര്‍ ഫിലിം സംവിധായകനായി പോലും അരങ്ങേറ്റം കുറിച്ചിട്ടില്ലെന്നും സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായും മറ്റ് ക്രിയേറ്റീവ് മേഖലകളിലുമാണ് അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും ജോജി മറുപടി നല്‍കിയിട്ടുണ്ട്.
മലയാള സിനിമയ്ക്ക് എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന ഒരുപിടി മാസ്റ്റര്‍പീസുകള്‍ സമ്മാനിച്ച സംവിധായകരില്‍ ഒരാളാണ് സിബി മലയില്‍. അദ്ദേഹത്തെ ‘failed filmmaker’ എന്ന് വിശേഷിപ്പിക്കുന്നത് മലയാള സിനിമയെക്കുറിച്ച് സാമാന്യ ധാരണയുള്ള ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യമല്ലെന്നും ജോജി പറയുന്നു.
‘ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പേര്‍ളി മാണി പങ്കുവെച്ച കുറിപ്പുകള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും വിദ്യാഭ്യാസ സംവിധാനം സുതാര്യവും നീതിപൂര്‍വവുമാകണമെന്നും പേളി അഭിപ്രായപ്പെട്ടു.
അതേസമയം, സമരം അക്രമത്തിലേക്ക് പോകരുതെന്നും വിദ്യാര്‍ത്ഥികള്‍ക്കോ പൊലീസുകാര്‍ക്കോ ആര്‍ക്കും പരിക്കേല്‍ക്കരുതെന്നും, ‘ജീവനേക്കാള്‍ വലിയ കാര്യമൊന്നുമില്ലെന്നും ജീവന് ഭീഷണിയുണ്ടെങ്കില്‍ വീട്ടിലേക്ക് മടങ്ങണം’ എന്ന സന്ദേശവും അതിലുണ്ടായിരുന്നു.
തുടര്‍ന്ന് ഈ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നു. പേളി കമന്റ് സെക്ഷന്‍ ഓഫ് ചെയ്യുകയും ചില സ്റ്റോറികള്‍ നീക്കം ചെയ്യുകയും ചെയ്തതോടെ വിമര്‍ശനം വീണ്ടും ശക്തമാകുന്നു. ഈ വിഷയത്തില്‍ പേളിയെ വിമര്‍ശിച്ചവരില്‍ ഒരാളായിരുന്നു ജോ മലയില്‍. സത്യം പറഞ്ഞാല്‍, ഇദ്ദേഹം സംവിധായകന്‍ സിബി മലയിലിന്റെ മകനാണെന്ന് ഈ വിവാദത്തിലൂടെയാണ് പലരും അറിഞ്ഞത്.
ജോയുടെ വിമര്‍ശനത്തിന് മറുപടിയായി പേളി പങ്കുവെച്ച ഒരു സ്റ്റോറിയില്‍ ‘failed filmmaker’ എന്ന പ്രയോഗം ഉണ്ടായിരുന്നു. പിന്നീട് ആ സ്റ്റോറി അവര്‍ നീക്കം ചെയ്യുകയും ചെയ്തു. അതിന് പിന്നാലെ, ആ പരാമര്‍ശം തന്റെ പിതാവിനെ ഉദ്ദേശിച്ചാണെന്ന് ആരോപിച്ച് ജോ മലയില്‍ വീണ്ടും രംഗത്തെത്തിയതോടെ സംഗതി കൂടുതല്‍ വഷളാകുന്നു.
ഇവിടെയാണ് ഒരു സംശയം വരുന്നത്. ജോ മലയില്‍ ഇതുവരെ ഒരു ഫീച്ചര്‍ ഫിലിം സംവിധായകനായി അരങ്ങേറ്റം കുറിച്ചിട്ടില്ല. സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായും മറ്റ് ക്രിയേറ്റീവ് മേഖലകളിലുമാണ് അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുള്ളത്. അതേസമയം, മലയാള സിനിമയ്ക്ക് എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന ഒരുപിടി മാസ്റ്റര്‍പീസുകള്‍ സമ്മാനിച്ച സംവിധായകരില്‍ ഒരാളാണ് സിബി മലയില്‍.
അദ്ദേഹത്തെ ‘failed filmmaker’ എന്ന് വിശേഷിപ്പിക്കുന്നത് മലയാള സിനിമയെക്കുറിച്ച് സാമാന്യ ധാരണയുള്ള ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യമല്ല. പേളി യഥാര്‍ത്ഥത്തില്‍ സിബി മലയിലിനെ തന്നെയായിരുന്നു ഉദ്ദേശിച്ചതെങ്കില്‍, അദ്ദേഹത്തെപ്പോലൊരു ലെജന്‍ഡിനെതിരെ അത്തരമൊരു വാക്ക് ഉപയോഗിച്ചത് വിവരക്കേടും അഹങ്കാരവും തന്നെയാണെന്ന് ഞാന്‍ പറയും.
എന്നാല്‍ അവര്‍ സിബി മലയിലിനെയാണെന്ന് ഇതുവരെ വ്യക്തമായി പറഞ്ഞിട്ടില്ല എന്ന കാര്യവും മറക്കാന്‍ പാടില്ല. അതേസമയം, ഈ സംഭവത്തിന് ശേഷം സിബി മലയിലിന്റെ സിനിമാ സംഭാവനകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് പലരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടുന്നത് കാണുന്നുണ്ട്.
‘സിബി മലയില്‍ ആരാണെന്ന് മലയാളികള്‍ക്ക് പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. പക്ഷേ ജോ മലയില്‍ ആരാണെന്നും, പേളി മാണി എന്താണ് ഉദ്ദേശിച്ചതെന്നും വിശദീകരിക്കേണ്ട സാഹചര്യം ഇന്നുണ്ടായിരിക്കുന്നു.’വേറെ ഒരു തേങ്ങയും പ്രത്യേകിച്ച് ഈ കാര്യത്തില്‍ ഉള്ളതായി എനിക്ക് തോന്നുന്നില്ല… നിങ്ങള്‍ക്കോ???’ എന്നായിരുന്നു ജോജിയുടെ മറുപടി.
Content Highlight: Actor Joji K john Criticise Pearle Maaney on Failed Film Maker Post
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.