'ഒരുകാലത്ത് എന്റെ ഫോണ്‍ബില്ല് പോലും അടച്ചിരുന്നത് അവളായിരുന്നു' : ആദ്യകാമുകിയെ കുറിച്ച് ജയസൂര്യ
Daily News
'ഒരുകാലത്ത് എന്റെ ഫോണ്‍ബില്ല് പോലും അടച്ചിരുന്നത് അവളായിരുന്നു' : ആദ്യകാമുകിയെ കുറിച്ച് ജയസൂര്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th August 2016, 10:31 am

പ്രേതം എന്ന ചിത്രത്തില്‍ ഒരു മെന്റലിസ്റ്റായാണ് ജയസൂര്യ എത്തുന്നത്. കലയും ശാസ്ത്രവും ഒരു പോലെ ഇഴുകി ചേര്‍ന്ന ഒന്നാണ് മെന്റലിസം. ഡോണ്‍ ബോസ്‌കോ എന്നാണ് ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

മെന്റലിസ്റ്റ് ആയി ജോലി ചെയ്യുന്ന ആദിയാണ് ജയസൂര്യയെ കഥാപാത്രം ചെയ്യാനായി സഹായിച്ചത്. മെന്റലിസം എന്തെന്ന് പ്രേക്ഷകരോട് പറഞ്ഞുതരുന്ന വീഡിയോയിലാണ് ജയസൂര്യയുടെ മനസില്‍ ഒളിപ്പിച്ചുവെച്ച ആദ്യപ്രണയത്തെ ആദി പുറത്തെടുത്തത്.


ജയസൂര്യയുടെ സ്വകാര്യജീവിതത്തിലെ ഒരു കാര്യവും എന്നാല്‍ പ്രേക്ഷകര്‍ ഇതുവരെ അറിയാത്തതുമായ ഒരു സംഗതി ചെയ്യാം എന്നുപറഞ്ഞുകൊണ്ടായിരുന്നു ആദി ജയസൂര്യയുടെ കാമുകിയുടെ പേര് ജയസൂര്യപോലുമറിയാതെ അദ്ദേഹത്തില്‍ നിന്നും ചൂഴ്‌ന്നെടുത്തത്.

ആദ്യകാമുകിയുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നല്ലാതെ അവരെ ഇതുവരെ കണ്ടിട്ടില്ലെന്ന് ജയസൂര്യ വീഡിയോയില്‍ പറയുന്നുണ്ട്. ഒരു കാലത്ത് തന്റെ ഫോണ്‍ ബില്‍ പോലും അടച്ചിരുന്നത് അവരായിരുന്നെന്നും താന്‍ ഭാര്യയോട് മാത്രം പറഞ്ഞ രഹസ്യമായിരുന്നു ഇതെന്നും താരം വെളിപ്പെടുത്തുന്നുണ്ട്.

വീഡിയോയുടെ അവസാനം കാമുകിയുടെ പേര് മെന്റലിസ്റ്റായ ആദി പറയുമ്പോള്‍ ജയസൂര്യ യഥാര്‍ത്ഥത്തില്‍ അമ്പരന്നുപോകുന്നതും വീഡിയോയിലുണ്ട്.  സംഗതി എന്തായാലും കലക്കി.. വീഡിയോ കണ്ടുനോക്കൂ….