തന്നെക്കാള്‍ പ്രായമുള്ളവരെ സല്‍മാന്‍ സിനിമയില്‍ തല്ലാറില്ല; അങ്ങനെ എനിക്ക് മുടി കറുപ്പിക്കേണ്ടി വന്നു: ജഗപതി ബാബു
Entertainment news
തന്നെക്കാള്‍ പ്രായമുള്ളവരെ സല്‍മാന്‍ സിനിമയില്‍ തല്ലാറില്ല; അങ്ങനെ എനിക്ക് മുടി കറുപ്പിക്കേണ്ടി വന്നു: ജഗപതി ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 22nd April 2023, 5:13 pm

കിസി കാ ഭായ് കിസി  കി ജാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് തെന്നിന്ത്യന്‍ താരം ജഗപതി ബാബു. സല്‍മാന്‍ ഖാനും പൂജ ഹെഗ്‌ഡെയും പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം.

തന്നെക്കാള്‍ പ്രായമുള്ള ആളുകളെ സല്‍മാന്‍ ഖാന്‍ ഫൈറ്റ് സീനുകളില്‍ തല്ലാറില്ലെന്നും അതുകൊണ്ട് തന്നെ ഈ ചിത്രത്തിന് വേണ്ടി മുടി കറുപ്പിക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. പൂജ ഹെഗ്ഡയുമായിട്ടുള്ള തന്റെ അടുപ്പത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു.

‘സല്‍മാനുമൊത്തുള്ള രംഗമൊക്കെ വളരെ ഈസിയായിരുന്നു. ചിത്രത്തില്‍ എന്റെ കഥാപാത്രത്തിന്റെ മുടി കറുപ്പിക്കാനും കുറച്ചുകൂടി ചെറുപ്പമായി സ്‌ക്രീനില്‍ കാണാനുമാണ് സല്‍മാന്‍ ഖാന് ഇഷ്ടം. അതിനുവേണ്ടി അദ്ദേഹം ആഗ്രഹിച്ചിരുന്നു.

കാരണം അദ്ദേഹത്തിന്റെ ഒരു തീരുമാനമാണ്. തന്നേക്കാള്‍ പ്രായമുള്ള ഒരാളെയും ഷൂട്ടിനി
ടയില്‍ അദ്ദേഹം തല്ലില്ല. അതുകൊണ്ട് തന്നെ ഞാന്‍ മുടി കറുപ്പിച്ചാണ് ചിത്രത്തില്‍ അഭിനയിച്ചത്. അത് പ്രത്യേക പരിഗണന ഒന്നുമല്ല കഥാപാത്രത്തിന് ആവശ്യമായ ഒന്നാണ് അതെന്നാണ് എനിക്ക് തോന്നിയത്.

എന്നെ റോക്ക് സ്റ്റാറെന്നാണ് പൂജ വിളിക്കുന്നത്. ഈ സിനിമയിലേക്ക് പൂജ എന്നെ ശുപാര്‍ശ ചെയ്‌തോ എന്ന് അറിയില്ല. ഞാന്‍ ചോദിച്ചിട്ടില്ല. അതിനെകുറിച്ച് അവരൊന്നും പറഞ്ഞിട്ടുമില്ല. അവര്‍ പറഞ്ഞിട്ടുമില്ല,’ ജഗപതി ബാബു പറഞ്ഞു.

സല്‍മാന്‍ ഖാന്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം ഫര്‍ഹാദ് സാംജിയാണ് സംവിധാനം ചെയ്തത്. ഏപ്രില്‍ 21ന് തിയേറ്ററിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

CONTENT HIGH;LIGHT: ACTOR JAGAPATHI BABU ABOUT SALMAN KHAN AND POOJA HEGDE