അദ്ദേഹത്തിന്റെ വീട്ടില്‍ പാര്‍വതിക്കായി അടുക്കളയിലും അതുണ്ട്, കറികള്‍ക്ക് രുചിയില്ലാത്തതിനാലാണ് ജയറാമിന് സിനിമ കിട്ടാത്തെന്ന് ഞാന്‍ പറഞ്ഞു: ഇന്നസെന്റ്
Entertainment news
അദ്ദേഹത്തിന്റെ വീട്ടില്‍ പാര്‍വതിക്കായി അടുക്കളയിലും അതുണ്ട്, കറികള്‍ക്ക് രുചിയില്ലാത്തതിനാലാണ് ജയറാമിന് സിനിമ കിട്ടാത്തെന്ന് ഞാന്‍ പറഞ്ഞു: ഇന്നസെന്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd January 2023, 9:56 am

സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വെച്ചാണ് പാര്‍വതിയും ജയറാമും തമ്മില്‍ ഇഷ്ടത്തിലാണെന്ന് താന്‍ കണ്ടത്തിയതെന്ന് നടന്‍ ഇന്നസെന്റ്. പാര്‍വതി ജയറാമിനെ എടോ പട്ടരെയെന്ന് വിളിച്ചപ്പോള്‍ താന്‍ ഇക്കാര്യം നേരിട്ട് ജയറാമിനോട് ചോദിച്ചുവെന്നും ഇന്നസെന്റ് പറഞ്ഞു.

അവര്‍ രണ്ടു പേരും താമസിക്കുന്ന വീട്ടില്‍ താന്‍ പോയിരുന്നെന്നും അവിടെ അടുക്കളയില്‍ തൊട്ട് പട്ടിയുടെ കൂട്ടില്‍ വരെ ഏ.സിയാണെന്നും ഇന്നസെന്റ് പറഞ്ഞു. പാര്‍വതി ഉണ്ടാക്കുന്ന കറികള്‍ കാരണമാണ് ജയറാമിന് സിനിമ കിട്ടാത്തതെന്ന് അവരെ കളിയാക്കി താന്‍ പറഞ്ഞിരുന്നുവെന്നും നടന്‍ പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്നസെന്റ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”പാര്‍വതിയും ജയറാമും തമ്മില്‍ പ്രണയമാണെന്നത് പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന സിനിമയുടെ ഷൂട്ടിങ് ഷൊര്‍ണ്ണൂര്‍ വെച്ച് നടക്കുമ്പോഴാണ് ഞാന്‍ ആദ്യം മനസിലാക്കിയത്.

ആ സിനിമയുടെ ലൊക്കേഷനില്‍ ഞാനും ജയറാമുമിരുന്ന് സംസാരിക്കുമ്പോള്‍ പെട്ടന്ന് ഒരു വിളി കേട്ടു… എടോ പട്ടരേയെന്ന്… പാര്‍വതിയാണ് ആ വിളി വിളിച്ചത്. വിളിച്ചിട്ട് പാര്‍വതി ഒളിച്ച് നിന്നു. അന്ന് എനിക്ക് മനസിലായി ഇവര്‍ തമ്മില്‍ പ്രണയമാണെന്നത്. ഞാന്‍ അത് അപ്പോള്‍ തന്നെ ജയറാമിനോട് ചോദിക്കുകയും ചെയ്തു. നിങ്ങള്‍ തമ്മില്‍ ലവ് ആണല്ലെയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ജയറാമിന് അതിശയമായിരുന്നു. അതെങ്ങനെ മനസിലായി എന്ന് എന്നോട് ചോദിച്ചു.

ജയറാം സമ്മതിക്കുകയും ചെയ്തു. എവിടേയും പോയി പറയരുതെന്ന് പാര്‍വതി എന്നോട് നിര്‍ദേശിച്ചിരുന്നു. പിന്നീട് ഒരിക്കല്‍ മനസിനക്കരെ സിനിമയുടെ ഡബ്ബിങിന് വേണ്ടി ഞാന്‍ മദ്രാസില്‍ പോയപ്പോള്‍ ജയറാം വീട്ടിലേക്ക് ക്ഷണിച്ചു.

അവിടെ ചെന്നപ്പോള്‍ കണ്ടത് വളര്‍ത്ത് നായയ്ക്ക് വരെ ഏ.സി കൊള്ളാനുള്ള സൗകര്യം വെച്ചിരിക്കുന്നതാണ്. കാരണം ചോദിച്ചപ്പോള്‍ വിദേശ രാജ്യത്ത് നിന്ന് കൊണ്ടുവന്ന പട്ടിയാണെന്നും അതിന് തണുപ്പ് ആവശ്യമാണെന്നുമാണ് ജയറാം പറഞ്ഞത്.

ഊണൊക്കെ കഴിച്ച ശേഷം വീട് ചുറ്റി കണ്ടപ്പോള്‍ അടുക്കളയിലും ഏ.സി ഫിറ്റ് ചെയ്തിരിക്കുന്നത് കണ്ടു. അത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ പാര്‍വതിക്ക് അടുക്കളയില്‍ നിന്ന് ജോലി ചെയ്യുമ്പോള്‍ തണുപ്പ് കൊള്ളാനാണെന്നാണ് ജയറാം പറഞ്ഞത്. അവിടെ നിന്ന് ഞാന്‍ ഭക്ഷണം കഴിച്ചു. കറികള്‍ വലിയ കുഴപ്പമില്ലാത്തതായിരുന്നു.

സിനിമാക്കാരെ ഇങ്ങോട്ട് വിളിക്കാറുണ്ടോയെന്ന് ഞാന്‍ ജയറാമിനോട് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഇനി കൊണ്ടുവരേണ്ടെന്ന് ഞാന്‍ പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ കറികള്‍ക്ക് രുചിയില്ലാത്തത് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. വെറുതെ അല്ല സിനിമ ഇല്ലാത്തതെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഇത് കണ്ട പാര്‍വതി എന്നെ ഒരു നോട്ടം നോക്കി. ഞാന്‍ ശരിക്കും തമാശ പറഞ്ഞതായിരുന്നു. ഇന്നസെന്റ് പറഞ്ഞു.

content highlight: actor innocent about jayaram and parvathi