പായല്‍ ഘോഷിന്റെ പരാതി; ബലാത്സംഗകുറ്റത്തിന് അനുരാഗ് കശ്യപിനെതിരെ കേസ്
national news
പായല്‍ ഘോഷിന്റെ പരാതി; ബലാത്സംഗകുറ്റത്തിന് അനുരാഗ് കശ്യപിനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd September 2020, 6:25 pm

മുംബൈ: ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപിനുമേല്‍ മുംബൈ പൊലീസ് എഫ്.ഐ.ആര്‍ ചുമത്തി. നടി പായല്‍ ഘോഷ് അനുരാഗിനെതിരെ ലൈംഗികാക്രമണ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പൊലീസിന്റെ നടപടി.

നടി പായലും അഭിഭാഷകന്‍ നിതിന്‍ സത്പുതേയും മുംബൈ വെര്‍സോവ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി കൈമാറുകയായിരുന്നു. തുടര്‍ന്ന് പീഡനം, തെറ്റായ സംയമനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സംവിധായകനെതിരെ കേസെടുത്തിരിക്കുന്നത്.

ശനിയാഴ്ചയാണ് നടി പായല്‍ ഘോഷ് ട്വിറ്ററിലൂടെ അനുരാഗ് കശ്യപിനെതിരെ ലൈംഗികാക്രമണ പരാതി ഉന്നയിച്ച് രംഗത്തുവന്നത്. 2013ല്‍ വെര്‍സോവയിലെ യാരി റോഡില്‍ വെച്ച് അനുരാഗ് പീഡിപ്പിച്ചതായി പായല്‍ പരാതി നല്‍കിയതായി പൊലീസ് പറഞ്ഞു.

തന്നെ പായല്‍ നിശബ്ദനാക്കാന്‍ നോക്കുകയാണെന്നാണ് ആരോപണത്തെത്തുടര്‍ന്ന് അനുരാഗ് പ്രതികരിച്ചിരുന്നത്. പായലിന്റെ ആരോപണം തെറ്റാണെന്ന് പറഞ്ഞുകൊണ്ടും അനുരാഗിനെ പിന്തുണച്ചുകൊണ്ടും നിരവധി പേരാണ് രംഗത്തെത്തിയത്. അനുരാഗിന്റെ മുന്‍ഭാര്യയും നടിയുമായ കല്‍ക്കി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

അനുരാഗ് കശ്യപ് ഇതുവരെയും തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് നടി ഹുമ ഖുറേഷി ട്വീറ്റ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlight: actor files rape case against filmmaker anurag kashyap