ശ്രീനിയേട്ടന്‍ സ്‌ക്രിപ്റ്റ് എഴുതി ധ്യാനിനും വിനീതിനും കൊടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല: ഫഹദ് ഫാസില്‍
Entertainment news
ശ്രീനിയേട്ടന്‍ സ്‌ക്രിപ്റ്റ് എഴുതി ധ്യാനിനും വിനീതിനും കൊടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല: ഫഹദ് ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd January 2023, 4:45 pm

നടന്‍ ശ്രീനിവാസന്‍ സ്‌ക്രിപ്റ്റ് എഴുതി മക്കളായ ധ്യാനിനും വിനീതിനും കൊടുക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് ഫഹദ് ഫാസില്‍. തങ്കം എന്ന പുതിയ സിനിമയുടെ പ്രസ്മീറ്റില്‍ വെച്ച് വിനീതിനോടുള്ള മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനാണ് ഫഹദ് ഇടയില്‍ കയറി ഇക്കാര്യം പറഞ്ഞത്.

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ എഴുതി, വിനീത് ഡയറക്ട് ചെയ്യുന്ന ഒരു സിനിമയില്‍ ശ്രീനിവാസന്‍ അഭിനയിക്കുന്ന സിനിമ വരാന്‍ സാധ്യതയുണ്ടോ എന്നായിരുന്നു വിനീതിനോട് മാധ്യമ പ്രവര്‍ത്തക ആദ്യം ചോദിച്ചത്. അതല്ലെങ്കില്‍ ശ്രീനിവാസന്റെ കഥ – തിരക്കഥയില്‍ മക്കള്‍ രണ്ടുപേരും അഭിനയിക്കുമോയെന്നും ചോദിച്ചു.

അച്ഛന്റെ കഥയില്‍ അങ്ങനെയൊരു സിനിമ സംഭവിക്കുകയാണെങ്കില്‍ അത് വളരെ സന്തോഷമുള്ള കാര്യമാണെന്നായിരുന്നു വിനീത് മറുപടി പറഞ്ഞത്. അതിനിടയില്‍ കയറിയാണ് ഫഹദ് മറുപടി പറഞ്ഞത്.

പക്ഷെ ശ്രീനിയേട്ടന്‍ ഒരിക്കലും അത് ചെയ്യില്ലെന്നും സ്‌ക്രിപ്റ്റ് എഴുതി രണ്ടു മക്കള്‍ക്കും കൊടുക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഫഹദ് പറഞ്ഞു. അങ്ങനെ നടക്കുകയാണെങ്കില്‍ നടക്കട്ടെയെന്ന് വിനീത് ചിരിച്ചുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ശ്യാം പുശ്കരന്‍, ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ നിര്‍മിക്കുന്ന തങ്കം ജനുവരി 26നാണ് റിലീസ് ചെയ്യുന്നത്. വിനീത് ശ്രീനിവാസന്‍, ബിജു മേനോന്‍, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നത്. കൂടാതെ നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളായുണ്ട്.

തൃശൂരിലുള്ള മുത്ത്, കണ്ണന്‍ എന്നീ രണ്ട് സ്വര്‍ണ ഏജന്റുമാരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഒരു ക്രൈം ഡ്രാമയായി എത്തുന്ന തങ്കം പറയുന്നത്.

content highlight: actor fahadh fasil says that I don’t think Sreenivasan will write the script and give it to Dhyan and Vineeth