ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും എങ്ങനെയാണ് കൈകാര്യം ചെയ്യാറ് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ ഫഹദ് ഫാസില്‍.
ജീവിതത്തില്‍ നേരിടേണ്ടി വന്നിട്ടുള്ള എന്തെങ്കിലും കാര്യങ്ങള്‍ സിനിമയിലെ ഏതെങ്കിലും കഥാപാത്രങ്ങളെ സ്വാധീനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്. പേളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു ഫഹദ് ഫാസില്‍.
‘ഞാന്‍ ചെയ്ത എല്ലാ സിനിമകളിലെ ഇമോഷന്‍സും ഞാന്‍ ജീവിതത്തില്‍ എക്‌സ്പീരിയന്‍സ് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. ഒരിക്കലും ഞാന്‍ അത്തരത്തില്‍ എക്‌സ്പീരിയന്‍സ് ചെയ്തിട്ടില്ല.
ഫഹദ് ഫാസില്‍ Photo: Screen Grab/ Pearle Maaney Show
ഒരു നടന്‍ എന്നല്ല ഏതൊരു കലാകാരന്മാരും, അതിപ്പോള്‍ പടം വരയ്ക്കുന്നവരായാലും പാട്ടു പാടുന്നവരായാലുമൊക്കെ ബേസിക്കലി വേണ്ടത് മറ്റൊരാളെ മനസിലാക്കാന്‍ ശ്രമിക്കുക എന്നുള്ളതാണ്.
മറ്റൊരാളുടെ സന്തോഷമായാലും സങ്കടമായാലും മനസിലാക്കുക എന്നുള്ളതാണല്ലോ ഒരു കലാകാരന്റെ പൂര്‍ണത. ദിസ് ഈസ് ആക്ച്വലി റിഫ്‌ളക്ടിങ് ഓര്‍ റിയാക്ടിങ് ടു വാട്ട് ഹി ഈസ് എക്‌സ്പീരിയന്‍സ്.
ഫഹദ് ഫാസില്‍
എനിക്ക് തോന്നിയിട്ടുള്ളത് നമ്മള്‍ ഓപ്പണ്‍ ആയിട്ട് ഇരുന്നാള്‍ ഒരാളുടെ സഫറിങ്ങിന്റെ കഥയൊക്കെ സത്യസന്ധമായി നമുക്ക് മനസിലാകും എന്നതാണ്. നമ്മള്‍ അതിലൂടെ പോയിട്ടില്ലെങ്കിലും നമ്മള്‍ക്ക് അറിയുന്ന ഒരാള്‍ അതിലൂടെ പോയിട്ടുണ്ടെങ്കില്‍ നമുക്കാ ട്രോമയും ഇമോഷനും മനസിലാക്കാന്‍ പറ്റുമെന്നാണ് തോന്നിയിട്ടുള്ളത്. പിന്നെ തീര്‍ച്ചയായും ലൈഫില്‍ കിട്ടുന്ന എക്‌സ്പീരിയന്‍സുകള്‍ എപ്പോഴും നല്ലതാണ്,’ ഫഹദ് പറഞ്ഞു.