തൃശൂര്‍: കലാഭവന്‍ മണി എന്ന കലാകാരന്‍ തന്റെ ചങ്കൂറ്റമായിരുന്നെന്ന് നടന്‍ ദിലീപ്. ഈ അടുത്ത ദിവസങ്ങളില്‍ താന്‍ മനസാ വാചാ അറിയാത്ത കാര്യങ്ങള്‍ക്ക് ബലിയാടായി. ഈ സമയം മണി ഉണ്ടായിരുന്നെങ്കില്‍ തനിക്ക് വേണ്ടി സംസാരിക്കാന്‍ മുന്നില്‍ കണ്ടേനെയെന്നും ദിലീപ് പറയുന്നു.
ഇത്രയും കലര്‍പ്പില്ലാത്തൊരാളെ താന്‍ അടുത്തിടെയെങ്ങും പരിചയപ്പെട്ടിട്ടില്ല. മറയില്ലാത്ത സ്നേഹത്തിന്റെ പ്രതീകമാണ് അവന്‍. മനസില്‍ ഒന്ന് വെച്ച് പുറമെ മറ്റൊന്ന് കാണിക്കാന്‍ മണിക്കറിയില്ല.
മണിയ്ക്ക് പകരക്കാരനായി ആരുമില്ലെന്നും ദിലീപ് പറഞ്ഞു. മണിയുടെ ചിരസ്മരണയുടെ ഭാഗമായി ജന്മനാട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകായിരുന്നു ദിലീപ്.
താന്‍ കഷ്ടപ്പെട്ട കഥകളും ജോലി ചെയ്ത കഥകളും അച്ഛനമ്മമാരുടെ കഷ്ടപ്പാടുകളും പറയുന്നതില്‍ യാതൊരു മടിയുമില്ലാത്ത വ്യക്തിയായിരുന്നു മണി എന്ന് നടന്‍ ഇന്നസെന്റും പ്രതികരിച്ചു.
അഭിനയത്തിന്റെ കാര്യത്തില്‍ താന്‍ കാല് തൊട്ട് വന്ദിക്കുന്ന ഗുരുവിന് തുല്യനാണ് മണിയെന്ന് കെ.പി.എ.സി ലളിത പറഞ്ഞു. നിരവധി സിനിമകളില്‍ മണിക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണെന്നും കെ.പി.എ.സി പറഞ്ഞു.
