'എന്റെ മകനെന്ന് വിശ്വസിക്കുന്ന' എന്ന് എന്നെ കുറിച്ച് അച്ഛൻ പറഞ്ഞപ്പോൾ ചുറ്റുമിരുന്നവർ കയ്യടിച്ചു, അത് പൊളിറ്റിക്കലി ഇൻ കറക്ട് അല്ലേ: ധ്യാൻ
Film News
'എന്റെ മകനെന്ന് വിശ്വസിക്കുന്ന' എന്ന് എന്നെ കുറിച്ച് അച്ഛൻ പറഞ്ഞപ്പോൾ ചുറ്റുമിരുന്നവർ കയ്യടിച്ചു, അത് പൊളിറ്റിക്കലി ഇൻ കറക്ട് അല്ലേ: ധ്യാൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 19th September 2023, 1:36 pm

‘എന്റെ മകനെന്ന് വിശ്വസിക്കുന്ന’ എന്ന് പറഞ്ഞ് തന്നെ വിവാഹ വേദിയിലേക്ക് ക്ഷണിച്ച അച്ഛൻ ശ്രീനിവാസനെക്കുറിച്ചും പൊളിറ്റിക്കൽ കറക്ട്നെസിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. അച്ഛൻ പറഞ്ഞ ആ വാക്കുകൾ പൊളിറ്റിക്കലി ഇൻകറക്ട് ആണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും എന്നാൽ അന്ന് അതിന് കയ്യടിക്കാൻ അവിടെ ആളുകൾ ഉണ്ടായിരുന്നെന്നും ധ്യാൻ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പൊളിറ്റിക്കൽ കറക്ട്നെസ്സ് നോക്കുന്ന സമൂഹത്തിലെ ഉയർന്ന ആളുകൾ ഇരിക്കുന്ന സദസ്സിൽ വെച്ചാണ് അച്ഛൻ അത് പറഞ്ഞെതെന്നും, അത് കേട്ടിട്ട് അവർ ചിരിച്ചെങ്കിൽ സമൂഹം മുഴുവൻ ഇൻകറക്ട് ആണെന്നും, നമ്മളും അതിന്റെ കൂടെ ചിരിക്കുകയല്ലാതെ എന്താണ് വഴിയെന്നും ധ്യാൻ ചോദിച്ചു.

‘അച്ഛൻ അന്ന് പറഞ്ഞത് പൊളിറ്റിക്കലി ഇൻകറക്ട് ആണ്. പൊളിറ്റിക്കൽ കറക്ട്നസിന്റെ കാലത്താണ് നമ്മൾ ജീവിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ അത് പൊളിറ്റിക്കലി റോങ് ആണ്. എനിക്ക് വേണമെങ്കിൽ കേസ് കൊടുക്കാവുന്നതേയുള്ളു.
അവിടെ ഭീകരമാർ ഇരിക്കുന്നുണ്ട്, പൊളിറ്റിക്കൽ കറക്ട്നസിന്റെ പലരും രാഷ്ട്രീയക്കാരും, മന്ത്രിമാരും ഉൾപ്പടെ എല്ലാവരും ചിരിച്ചു. സമൂഹം മുഴുവൻ ഇൻകറക്ട് ആണ്. അപ്പോൾ നമ്മൾ അതിന്റെ കൂടെ നിന്ന് ചിരിക്കുക അല്ലാതെ എന്താ വഴി.

ഇങ്ങനെയൊരു വെൽകമിങ് എന്റെ കല്യാണത്തിന് കിട്ടുമെന്ന് ഞാൻ പ്രതീക്ഷച്ചിരുന്നില്ല . എനിക്ക് തോന്നുന്നു പുള്ളി രണ്ട് ദിവസം മുന്നേ തന്നെ ഇവനെ എന്ത് വെച്ച് നാറ്റിക്കുമെന്ന് ആലോചിച്ച് പഠിച്ച് വന്നതാണെന്ന്.

പണ്ടൊക്കെ അച്ഛന്റെ മദ്യപാന സഭകളിലേക്ക് തന്നെ വിളിച്ചു വരുത്തി അപമാനിക്കാറുണ്ടായിരുനെന്നും അതും പൊളിറ്റിക്കലി ഇൻകറക്ട് ആണെന്നും ധ്യാൻ പറഞ്ഞു.

‘പണ്ട് സ്ഥിരമായിട്ട് പുള്ളിക്ക് ഒരു ശീലമുണ്ടായിരുന്നു. പുള്ളി കൂട്ടുകാരുടെ കൂടെ ഒരുമിച്ച് ഇരിക്കുമ്പോൾ, പുള്ളിയുടെ മദ്യപാന സഭകളിലേക്ക് രാത്രി എന്നെ വിളിപ്പിക്കും. വിനീതിനെ പോലെയല്ല കൃത്യമായിട്ട് സിനിമയെ പറ്റി ആലോചിക്കുന്ന അവനെക്കാളും ഭയങ്കര ഹ്യൂമർ സെൻസുള്ള ആളാണെന്നൊക്കെ പറഞ്ഞ് ആദ്യം എന്നെ രണ്ട് വാക്ക് പൊക്കിപ്പറയും.

പിന്നെ എന്റെ അതെ സ്വഭാവമാണ്. പൊക്കി പറഞ്ഞ് രണ്ട് മിനിട്ട് കഴിഞ്ഞാൽ പിന്നെ പറയുക യൂസ്‌ലെസ്സ്, പഠിക്കുകയുമില്ല, കുറെ പെണ്ണുങ്ങളുടെ കൂടെ ഇങ്ങനെ നടക്കും എന്നൊക്കെ പറഞ്ഞ് എന്നെ അടച്ചങ്ങ് ആക്ഷേപിക്കും. അതും പൊളിറ്റിക്കലി ഇൻകറക്ട് ആണ് . ഇത്രയും ആൾക്കാരുടെ മുന്നിൽ വെച്ചിട്ട് എന്നെ ഇൻസൾട്ട് ചെയ്യും. പൊക്കി പറഞ്ഞതിന്റെ ഇരട്ടിയുടെ ഇരട്ടി ഇൻസൾട്ട് ചെയ്തിട്ട് റ്റാറ്റാ ഗുഡ് നൈറ്റ് പറഞ്ഞിട്ട് കടത്തി വിടും,’ധ്യാൻ പറഞ്ഞു.
എന്നാൽ വിനീതും അച്ഛനും തമ്മിൽ പ്രൊഫഷണൽ ബന്ധമാണെന്നും താൻ ഇളയ മകനായതുകൊണ്ട് തനിക്ക് പ്രത്യേക പരിഗണന കിട്ടാറുണ്ടെന്നും ധ്യാൻ പറഞ്ഞു.

Content Highlight:Actor Dhyan Srinivasan talks about his father Srinivasan, who invited him to the wedding venue, and political correctness