ഞാനാണ് ഭാവിയില്‍ അദ്ദേഹത്തിന്റെ തലമുറ കൊണ്ടുപോവാനുള്ളതെന്നാണ് ആ നടന്‍ എന്നോട് പറഞ്ഞത്: ധ്യാന്‍ ശ്രീനിവാസന്‍
Entertainment news
ഞാനാണ് ഭാവിയില്‍ അദ്ദേഹത്തിന്റെ തലമുറ കൊണ്ടുപോവാനുള്ളതെന്നാണ് ആ നടന്‍ എന്നോട് പറഞ്ഞത്: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th March 2023, 8:17 am

വലിയ കഴിവുകള്‍ ഉള്ള നടനാണ് പക്ഷെ അവന്‍ ഉഴപ്പനാണെന്ന് ഒരു അഭിമുഖത്തില്‍ നടന്‍ ബൈജു ധ്യാന്‍ ശ്രീനിവാസനെക്കുറിച്ച് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ മറുപടി പറഞ്ഞെത്തിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

തന്നേക്കാള്‍ വലിയ മടിയനാണ് ബൈജു എന്നും തന്റെ ആശാനാണ് അദ്ദേഹമെന്നുമാണ് ധ്യാന്‍ ബൈജുവിനെക്കുറിച്ച് പറഞ്ഞത്. ന്യൂസ് 18ക്ക് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ബൈജുവിനെക്കുറിച്ച് പറഞ്ഞത്.

”ഏറ്റവും വലിയ മടിയനാണ് ഈ പറയുന്നത്. ഒരു മടിയന് പെട്ടെന്ന് അടുത്ത മടിയനെ മനസിലാക്കാന്‍ പറ്റും. ഞാനാണ് ഇനി അദ്ദേഹത്തിന്റെ തലമുറ ഭാവിയില്‍ കൊണ്ടുപോവാനുള്ളത് എന്നാണ് എന്നോട് പറഞ്ഞത്. അങ്ങനെ പറഞ്ഞ ആളാണ് ആ ഇന്‍ര്‍വ്യൂയില്‍ വന്നിട്ട് എന്നെ താങ്ങിയത്.

എന്തും പറയാന്‍ ലൈസന്‍സുള്ള ഒരാളാണ് അദ്ദേഹം. ശരിക്കും പറഞ്ഞാല്‍ എന്റെ ആശാനാണ്. ബൈജു ഏട്ടന്‍ എന്നേക്കാള്‍ മടിയനാണ്. അദ്ദേഹത്തിന് പെട്ടെന്ന് മടിയന്‍മാരെ മനസിലാവുകയും ചെയ്യും,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

കുറേ സിനിമകളില്‍ ധ്യാന്‍ അഭിനയിക്കുന്നുണ്ടെങ്കിലും ഉഴപ്പിന്റെ ആളാണെന്നും കുറച്ചു കൂടെ നല്ല കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കണമെന്നുമാണ് ബൈജു ധ്യാനിനെക്കുറിച്ച് പറഞ്ഞത്.

”ധ്യാന്‍ കുറേ സിനിമകളില്‍ അഭിനയിക്കുന്നുണ്ടെങ്കിലും കുറച്ച് ഉഴപ്പിന്റെ ആളായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. അവന്റെ രീതി വെച്ചിട്ട് അവന്‍ ഉഴപ്പനാണ്. കാര്യങ്ങളൊന്നും സീരിയസായിട്ട് കാണുന്നില്ല. ഇന്റര്‍വ്യൂകളിലൊക്കെ മിടുക്കനാണ്. അവന്റെ ഇന്റര്‍വ്യൂനൊക്കെ ഭയങ്കര മാര്‍ക്കറ്റാണ്.

വളരെ സിമ്പിളായിട്ട് സംസാരിക്കുന്ന ശ്രീനിയേട്ടന്റെ വേറെ ലൈനാണ്. ഇന്റര്‍വ്യൂ ഒക്കെ പൊളിയാണ്. അതില്‍ ഒരു സംശയവുമില്ല. പക്ഷെ കുറച്ചുകൂടെ നല്ല കഥാപാത്രങ്ങള്‍ ധ്യാന്‍ തെരഞ്ഞെടുക്കണമെന്നാണ് എന്റെ അഭിപ്രായം,” ബൈജു പറഞ്ഞു.

content highlight: actor dhyan sreenivasan about baiju