മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ദേവന്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. 1983ല്‍ നാദം എന്ന മലയാള ചിത്രത്തിലൂടെയാണ് ദേവന്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.
മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ദേവന്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. 1983ല്‍ നാദം എന്ന മലയാള ചിത്രത്തിലൂടെയാണ് ദേവന്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.
ഇപ്പോള്‍ ബിഹൈന്‍ഡ്വുഡ്സ് ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് നല്ല സബ്‌ജെക്ടുള്ള സിനിമകളാണെന്ന് പറയുകയാണ് നടന്‍. അതിന് ഉദാഹരണമായി ദേവന്‍ പറയുന്നത് രജിനികാന്ത് നായകനായ ബാഷ സിനിമയെ കുറിച്ചാണ്.
ആ സിനിമയില്‍ നല്ല കണ്ടന്റും കഥയുമുണ്ടെന്ന് പറയുന്ന അദ്ദേഹം വളരെ നല്ല സ്‌ക്രിപ്റ്റാണ് ബാഷ സിനിമയുടേതെന്നും പറഞ്ഞു. അത്തരം സിനിമകള്‍ വരുമ്പോഴാണ് ഒരു ഹെല്‍ത്തി ഇന്‍ഡസ്ട്രി ഉണ്ടാകുന്നതെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു.
‘ആളുകള്‍ ആഗ്രഹിക്കുന്നത് നല്ല സബ്‌ജെക്ടുള്ള സിനിമകളാണ്. നല്ല സബ്‌ജെക്ടുള്ള സിനിമകളിലാകണം അവരുടെ ഹീറോ അഭിനയിക്കേണ്ടത്. അതിനൊരു ഉദാഹരണമാണ് രജിനി സാറിന്റെ ബാഷ എന്ന സിനിമ. ആ സിനിമയില്‍ നല്ല കണ്ടന്റും നല്ല കഥയുമുണ്ട്.
വളരെ നല്ല സ്‌ക്രിപ്റ്റാണ് ആ സിനിമയുടേത്. മികച്ച നരേറ്റീവ് സ്റ്റൈലുമുണ്ട്. അതൊക്കെയുള്ളത് കൊണ്ടാണ് ആ സിനിമ അത്രയും ഹിറ്റായത്. ആ സിനിമ എല്ലാ ഭാഷയിലും ഹിറ്റാണ്. അതുപോലെയുള്ള സിനിമകള്‍ വരുമ്പോഴാണ് ഒരു ഹെല്‍ത്തി ഇന്‍ഡസ്ട്രി ഉണ്ടാകുന്നത്. അല്ലെങ്കില്‍ പ്രശ്‌നമാണ്,’ ദേവന്‍ പറയുന്നു.
സൂപ്പര്‍സ്റ്റാര്‍ പൊസിഷനില്‍ നില്‍ക്കുന്ന ആളുകള്‍ ഒരിക്കലും അവരുടെ ഫാന്‍സിന് വേണ്ടി സിനിമ ചെയ്യരുതെന്നും നടന്‍ അഭിമുഖത്തില്‍ പറയുന്നു. ആ സിനിമ ഫാന്‍സ് കയ്യടിക്കാനും അവരെ സന്തോഷിപ്പിക്കാനും മാത്രമുള്ളതായി പോകുമെന്നും അവിടെ സിനിമയുടെ കഥ തന്നെ വിട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാന്‍സിന് വേണ്ടി മാത്രമെന്ന് പറഞ്ഞ് ചെയ്യുന്നതാണ് ഇപ്പോഴുള്ള മിക്ക പടങ്ങളുടെയും പ്രശ്‌നമെന്നും ദേവന്‍ പറഞ്ഞു. ഇത് തന്റെ വിമര്‍ശനമല്ലെന്നും തന്റെ ആശങ്ക ആണെന്നും നടന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.
Content Highlight: Actor Devan Talks About Rajinikanth’s Baasha Movie