അറേഞ്ച് മാരേജ് തെറ്റായ ഫോര്‍മാറ്റ്, ഒരു കുട്ടി ഉണ്ടായാല്‍ ലവ് മാരേജ് ചെയ്യാനാണ് പറയുക: ബേസില്‍ ജോസഫ്
Entertainment news
അറേഞ്ച് മാരേജ് തെറ്റായ ഫോര്‍മാറ്റ്, ഒരു കുട്ടി ഉണ്ടായാല്‍ ലവ് മാരേജ് ചെയ്യാനാണ് പറയുക: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 24th October 2022, 4:58 pm

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനെയും പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ ജയ ജയ ജയ ഹേ. അറേഞ്ച് മാരേജ്, ടോക്‌സിസിറ്റി തുടങ്ങിയ വിഷയങ്ങള്‍ ഹാസ്യ രൂപത്തില്‍ സംസാരിക്കുന്ന ചിത്രമാണിത്.

അറേഞ്ച് മാരേജ് തെറ്റായ രീതിയാണെന്ന് പറയുകയാണ് ബേസില്‍ ജോസഫ്. അറേഞ്ച് മാരേജില്‍ കൂടുതലും അഡ്ജസ്റ്റ്‌മെന്റാണെന്നും തനിക്ക് ഒരു കുട്ടി ഉണ്ടായാല്‍ ലവ് മാരേജ് ചെയ്യാനാണ് പറയുകയെന്നും ബേസില്‍ പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അറേഞ്ച് മാരേജിന്റെ പോരായ്മകളെക്കുറിച്ച് ബേസില്‍ പറഞ്ഞത്.

”പലര്‍ക്കും അറേഞ്ച് മാരേജ് ലോട്ടറിയാണ്. ഞാനെപ്പോഴും ലവ് മാരേജിനാണ് പ്രാധാന്യം കൊടുക്കുക. എനിക്ക് ഒരു കുട്ടി ഉണ്ടായാല്‍ ഒരാളെ കണ്ടുപിടിച്ചോളാനാണ് ഞാന്‍ പറയുക. എന്തിനാണ് വെറുതെ നമ്മുടെ ആഗ്രഹങ്ങള്‍ മക്കളുടെ മേലെ അടിച്ചേല്‍പ്പിക്കുന്നത്.

നമ്മള്‍ നാളെ പോയി ഒരാളെ കണ്ടുപിടിച്ചിട്ട് എന്റെ സ്വപ്‌നം ഇതാണ്, മകള്‍ ഇങ്ങനെ ഒരാളുമായി കല്യാണം കഴിക്കുന്നതാണ് ഞാന്‍ സ്വപ്‌നം കണ്ടതെന്നൊക്കെ എന്തിനാണ് പറയുന്നത്. അത്തരം ഡ്രാമയുടെ ആവശ്യമൊന്നുമില്ല. കുട്ടികള്‍ ആരെങ്കിലും കണ്ടുപിടിക്കട്ടെ കാരണം അവരുടെ ജീവിതമാണ്. ഇഷ്ടമുള്ള ആളിനെ കല്യാണം കഴിച്ച് അവര്‍ ജീവിക്കട്ടെ.

50 തമാനവും നല്ല ആള്‍ക്കാരായതുകൊണ്ടാണ് അറേഞ്ച് മാരേജ് വര്‍ക്കാവുന്നത്. വേറെ വഴിയൊന്നുമില്ലാത്തതുകൊണ്ട് ബാക്കിയൊക്കെ അഡ്ജസ്റ്റ്‌മെന്റാണ്. വീട്ടിലോട്ട് തിരിച്ച് ചെന്നാല്‍ വീട്ടുകാര്‍ തിരിച്ച് അയക്കും. ‘അയാളെ ഇട്ടേച്ച് നീ ഇങ്ങോട്ട് വന്നാല്‍ നാട്ടുകാര്‍ എന്ത് പറയും. നീ ഇവിടെ വന്ന് നിന്നാല്‍ നിന്നെ ആരേലും പിന്നെ കല്യാണം കഴിക്കുമോ, ഞങ്ങള്‍ നിന്നെ നോക്കണമെന്നാണോ’ ഇതായിരിക്കും വീട്ടുകാരുടെ പ്രതികരണം. സഹിച്ച് നില്‍ക്ക് അഡ്ജസ്റ്റ് ചെയ്യ് എന്നാണ് എല്ലാവരും പറയുക.\

എന്നാല്‍ നന്നായി ജീവിക്കുന്നവരുമുണ്ട്. അതിനെയാണ് ലോട്ടറിയെന്ന് നമ്മള്‍ പറയുന്നത്. അറേഞ്ച് മാരേജ് തെറ്റായൊരു ഫോര്‍മാറ്റാണെന്നാണ് എനിക്ക് മനസിലായത്.

അറേഞ്ച് മരേജ്, ടോക്‌സിസിറ്റി തുടങ്ങി നിരവധി കാര്യങ്ങള്‍ ജയ ജയ ജയ ഹേ സംസാരിക്കുന്നുണ്ട്. ജയ എന്ന പെണ്‍ക്കുട്ടിയെ നമ്മളുടെ നാട്ടിലെ 99 തമാനം പെണ്‍കുട്ടികളിലും കാണാന്‍ സാധിക്കും. എല്ലാവരും പ്രിവിലേജ്ഡാണെന്ന് പറയാന്‍ പറ്റില്ല. ചിലര്‍ അങ്ങനെയാകാമെങ്കിലും ലൈഫിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ജയയിലൂടെ കടന്ന് പോയിട്ടുണ്ടാകും.

ആക്ഷേപഹാസ്യത്തിലൂടെയാണ് ഈ വിഷയങ്ങളെല്ലാം സിനിമ സംസാരിക്കുന്നത്. സിനിമ കാണുന്നവര്‍ക്ക് സമൂഹത്തിന്റെ ഇത്തരം കാര്യങ്ങളോട് പുച്ഛം തോന്നണം അതാണ് ഞങ്ങളും സിനിമയിലൂടെ ഉദ്ദേശിക്കുന്നത്. ,” ബേസില്‍ പറഞ്ഞു.

content highlight: actor basil joseph said that Arrange marriage is the wrong format, say love marriage if you have a child