അജിത്തിന്റെ അര്‍പ്പണ ബോധം വട്ടപൂജ്യം, സൂര്യയുടെ കാലം കഴിഞ്ഞു; താരങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തി ബബ്ലു പൃഥ്വിരാജ്
Kollywood
അജിത്തിന്റെ അര്‍പ്പണ ബോധം വട്ടപൂജ്യം, സൂര്യയുടെ കാലം കഴിഞ്ഞു; താരങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തി ബബ്ലു പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th June 2019, 12:05 pm

തമിഴ് നടന്മാരായ അജിത്തിനേയും സൂര്യയേയും വിമര്‍ശിച്ച് നടന്‍ ബബ്ലു പൃഥ്വിരാജ്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. അജിത്തിന് അര്‍പ്പണ ബോധമില്ലെന്നും സൂര്യയുടെ കാലം കഴിഞ്ഞുവെന്നുമാണ് ബബ്ലു പൃഥ്വിരാജ് പറഞ്ഞത്.

‘അജിത്ത് മികച്ച വ്യക്തിത്വത്തിന് ഉടമയാണെങ്കിലും അജിത്തിന്റെ അര്‍പ്പണ ബോധത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ വട്ടപൂജ്യമാണ്. അദ്ദേഹത്തിന് അഭിനയിക്കണം എന്ന് ഒട്ടും ആഗ്രഹവുമില്ല. സിനിമയും താരപരിവേഷവുമെല്ലാം യാദൃശ്ചികമായി വന്നതാണ്. അജിത്തിന്റെ സ്വന്തം തൊഴിലില്‍ യാതൊരു ശ്രദ്ധയുമില്ല. അജിത്തിന് സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ ഇഷ്ടടം ബിരിയാണി പാകം ചെയ്യാനാണ്’- ബബ്ലൂ പൃഥ്വിരാജ് പറഞ്ഞു.

സൂര്യയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് ബബ്ലു സംസാരിച്ചത്. സൂര്യ വളരെ മോശം വ്യക്തിയാണെന്നും സ്വാര്‍ത്ഥനാണെന്നും ബബ്ലു പറഞ്ഞു. സൂര്യയുടെ കാലം കഴിഞ്ഞു എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബബ്ലൂ പൃഥ്വിരാജിന്റെ അഭിമുഖത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇരുവരുടേയും ആരാധകര്‍ അതിശക്തമായി രംഗത്ത് വന്നിരിക്കുകയാണ്.

തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളാണ് അജിത്തും സൂര്യയും. തമിഴ് സിനിമയിലും സീരിയലുകളിലും ശക്തമായ സാന്നിധ്യമാണ് ബബ്ലൂ പൃഥ്വിരാജ്. ബാലതാരമായി എത്തിയ താരം ശ്രദ്ധ നേടുന്നത് വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ്.