'നടന്‍ ആവാന്‍ മോഹിപ്പിച്ചത് ദേ ഈ ഇക്കയോടുള്ള ഇഷ്ടം കൊണ്ട് തന്നെയാ'; മോഹന്‍ലാലിനെ കുറിച്ച് പാടിയ മമ്മൂട്ടിയുടെ കട്ട ആരാധകന്‍
Mollywood
'നടന്‍ ആവാന്‍ മോഹിപ്പിച്ചത് ദേ ഈ ഇക്കയോടുള്ള ഇഷ്ടം കൊണ്ട് തന്നെയാ'; മോഹന്‍ലാലിനെ കുറിച്ച് പാടിയ മമ്മൂട്ടിയുടെ കട്ട ആരാധകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th August 2019, 2:24 pm

ക്വീന്‍ എന്ന ചിത്രത്തിലെ നെഞ്ചിനകത്ത് ലാലേട്ടന്‍ എന്ന ഗാനം ഹിറ്റാക്കിയ നടന്‍ അശ്വിന്‍ പക്ഷേ മമ്മൂട്ടിയുടെ കട്ട ആരാധകനാണ്. മമ്മൂട്ടിയുടെ ഫാന്‍സ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന താരം ഇപ്പോള്‍ കുമ്പാരീസ് എന്ന ചിത്രത്തിലൂടെ നായകനാകുകയാണ്.

കുമ്പാരീസിലെ തനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു രംഗത്തില്‍ വരുന്ന മമ്മുക്ക റെഫറന്‍സിന്റെ സന്തോഷത്തിലാണ് താരം. നടന്‍ ആവാന്‍ മോഹിപ്പിച്ചത് മമ്മൂട്ടിയോടുള്ള ആരാധന കൊണ്ടാണെന്നും താരം പറയുന്നു.

അശ്വിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഒരുപാടു സന്തോഷത്തോടെയും അഭിമാനത്തോടെയും ആണ് ഞാന്‍ ഈ ഫോട്ടോ ഇവിടെ ഇടുന്നത്. ഈ ഓഗസ്റ്റ് 16 ന് ഞാന്‍ നായക വേഷം ചെയുന്ന കുമ്പാരീസ് എന്ന ചിത്രം ഇറങ്ങുകയാണ്. അതില്‍ തന്നെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സീന്‍ എടുക്കുമ്പോള്‍ എടുത്ത ഫോട്ടോ ആണ് ഇത്, അതും നമുടെ ബിലാലിക്കയുടെ ഒപ്പം..

ഈ കാലം അത്രയും നമ്മളെ വിസ്മയിപ്പിച്ച നടന്‍, ഒരു സിനിമ നടനാവാന്‍ എന്നെ കൊതിപ്പിച്ച നടന്‍. മമ്മൂട്ടി ഭ്രാന്തന്‍, മമ്മൂട്ടിയെ ഇങ്ങനെ ഇഷ്ടപ്പെട്ടു നടന്നാല്‍ നിനക്കു എന്ത് കിട്ടും എന്ന് പറഞ്ഞവരോട് ദേ ഈ ഫോട്ടോയില്‍ ഉണ്ട് എല്ലാം. കാരണം ഈ വരുന്ന ഓഗസ്റ്റ് 16 ഞാനും ക്വീനിലെ എല്‍ദോയും ജെന്‍സനും പിന്നെ ടിറ്റോ വില്‍സനും ഒക്കെ ചേര്‍ന്ന് അഭിനയിക്കുന്ന കുമ്പാരീസ് എന്ന പടം വരുവാണ്.

ഞാന്‍ ആദ്യമേ പറഞ്ഞില്ലെ, സിനിമയോട് ഒരു ഭ്രാന്തുണ്ടായത് നടന്‍ ആവാന്‍ മോഹിപ്പിച്ചത് ദേ ഈ ഇക്കയോടുള്ള ഇഷ്ടം കൊണ്ട് തന്നെയാ.
Thank you MEGASTAR for inspiring us..