പല മീറ്റിങ്ങുകളിലും ഞാന്‍ ലാലേട്ടനെ കണ്ണെടുക്കാതെ നോക്കിയിരുന്നിട്ടുണ്ട്; മമ്മൂക്കയോടുള്ളത്ര പേടി ലാലേട്ടനോടില്ല: ആസിഫ്
Malayalam Cinema
പല മീറ്റിങ്ങുകളിലും ഞാന്‍ ലാലേട്ടനെ കണ്ണെടുക്കാതെ നോക്കിയിരുന്നിട്ടുണ്ട്; മമ്മൂക്കയോടുള്ളത്ര പേടി ലാലേട്ടനോടില്ല: ആസിഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 18th October 2021, 3:15 pm

മോഹന്‍ലാലിനെ കുറിച്ചും ലാലിനോടുള്ള തന്റെ ആരാധനയെ കുറിച്ചും മനസുതുറക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ആസിഫ് അലി.

ലാലേട്ടനെ കാണുമ്പോള്‍ കണ്ണെടുക്കാതെ നോക്കിയിരിക്കാന്‍ തോന്നുമെന്നാണ് ആസിഫ് പറയുന്നത്. ‘അമ്മ’യുടെ മീറ്റിംഗില്‍ ഉള്‍പ്പെടെ പല പരിപാടികളിലും വെച്ച് അദ്ദേഹത്തെ കാണാറുണ്ടെന്നും ഒരു നോട്ടം കൊണ്ട് നമ്മളെ കംഫര്‍ട്ടബിള്‍ ആക്കാന്‍ കഴിയുന്ന വ്യക്തിയാണ് ലാലേട്ടന്‍ എന്നും കാന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് പറയുന്നു. ലാലേട്ടന്റെ ആ നോട്ടത്തിന്റ അര്‍ത്ഥം ഞാന്‍ നിന്നെയും പരിഗണിക്കുന്നു എന്നാണ്. അത് ഭയങ്കര രസമാണ്.

”ഞാന്‍ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ട്. ലാല്‍ സാര്‍ ആ ടേബിളിന്റെ അറ്റത്തായിരിക്കും ഇരിക്കുന്നത്. സിദ്ദിഖേട്ടന്‍, ഗണേഷേട്ടന്‍ തുടങ്ങി നിരവധി പേരുണ്ട് ഇവരൊക്കെയായിട്ടായിരിക്കും പല സമയത്തും ഇന്ററാക്ഷന്‍സ് ഉണ്ടാവുക. അപ്പോള്‍ ഞാന്‍ ഇദ്ദേഹത്തെ ഇങ്ങനെ നോക്കിക്കൊണ്ടിരിക്കും. ലാലേട്ടനാണ്. എത്ര കണ്ടാലും നമുക്ക് മതിയാവില്ലല്ലോ. എന്നാല്‍ ഒരു നോട്ടത്തില്‍ ചിലപ്പോള്‍ ആ കണ്ണ് വന്ന് ഉടക്കിപ്പോകും. അതായത് നിന്നേയും ഞാന്‍ കണ്‍സിഡര്‍ ചെയ്യുന്നുണ്ടെന്നതാണ് അദ്ദേഹം ആ നോട്ടത്തിലൂടെ നമ്മളോട് പറയുന്നത്.

മമ്മൂക്കയോട് തോന്നുന്ന ഒരു പേടി ലാലേട്ടനോടില്ല. അവിടെ എനിക്ക് കുറച്ച് തമാശയൊക്കെ പറയാനുള്ള അവസരവുമുണ്ട്,” ആസിഫ് അലി പറയുന്നു.

ലാലേട്ടനോടൊപ്പം ഒരു മുഴുനീള കഥാപാത്രം ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ആസിഫ് പറയുന്നു. റെഡ് വൈനില്‍ ഒരു കോമ്പിനേഷന്‍ സീക്വന്‍സ് എന്ന് പറയുന്നത് ഒരു ബൈക്കില്‍ പാസ് ചെയ്ത് പോകുന്ന രംഗമാണ്. എന്റെ ഉള്ളില്‍ വലിയ ഒരു ആഗ്രഹമുണ്ട്, മോഹന്‍ലാല്‍ എന്ന നടന്‍ കഥപാത്രത്തിലേക്ക് നടത്തുന്ന പരകായ പ്രവേശം എന്ന മാജിക് നേരിട്ട് കാണണം എന്നത്. ഉടനെ അത് സാധിക്കും എന്ന് തന്നെയാണ് പ്രതീക്ഷ, ആസിഫ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Asif Ali About Mohanlal