കഥ തുടരുമ്പോള്‍ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിന് ശേഷം മംമ്തയും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമാണ് മഹേഷും മാരുതിയും. കഥ തുടരുമ്പോള്‍ സിനിമയുടെ സമയത്ത് തനിക്ക് മംമ്തയോട് പ്രണയമുണ്ടായിരുന്നുവെന്ന് ആസിഫ് തന്നെ തുറന്ന് പറഞ്ഞിരുന്നു.
ഇപ്പോള്‍ വീണ്ടും ഒരുമിച്ച് അഭിനയിക്കുമ്പോള്‍ തന്നിലുണ്ടായിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ്. കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് മംമ്തയെക്കുറിച്ച് പറഞ്ഞത്.
”പണ്ട് മംമ്തയോട് എനിക്ക് പ്രണയമുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ ഇങ്ങനെയല്ലായിരുന്നു. ഇപ്പോള്‍ ഞാന്‍ കുറേകൂടി സംസാരിക്കും അന്ന് എനിക്ക് മംമ്തയോട് സംസാരിക്കാന്‍ പേടിയായിരുന്നു.
മംമ്ത സീനിയറായിരുന്നു. പിന്നെ ഞാന്‍ സ്‌ക്രീനില്‍ മാത്രമാണ് കണ്ടിട്ടുള്ളത്. നേരിട്ട് കാണുമ്പോഴുള്ള ഒരു പേടിയുണ്ടല്ലോ. അടുത്ത് നില്‍ക്കുമ്പോഴും സംസാരിക്കുമ്പോഴും എനിക്ക് അത് ഭയങ്കരമായിരുന്നു.
കഥ തുടരുമ്പോള്‍ സിനിമയില്‍ എന്റെ ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്. അപ്പോള്‍ ഞാന്‍ കുറച്ചുകൂടി മിങ്കിള്‍ ചെയ്യേണ്ടതൊക്കെയുണ്ട്. അങ്ങനെ ചെയ്യാത്തതിനാണ് ലൊക്കേഷനില്‍ ഞാന്‍ ഏറ്റവും ചീത്ത കേട്ടത്,” ആസിഫ് അലി പറഞ്ഞു.
സേതുവാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയില്‍ ഒരു പ്രധാനവേഷത്തില്‍ അദ്ദേഹം അഭിനയിക്കുന്നുമുണ്ട്.
മമ്മൂട്ടി നായകനായി അഭിനയിച്ച ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിന് ശേഷം സേതു സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹേഷും മാരുതിയും. ഇടവേള ബാബു, കുഞ്ചന്‍, അലക്‌സാണ്ടര്‍ പ്രശാന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
content highlight: actor asif ali about mamtha mohandas