കമല്‍ഹാസനെ സന്ദര്‍ശിച്ച് ആര്യ; രാഷ്ട്രീയ പ്രവേശനമാണോയെന്ന് സോഷ്യല്‍ മീഡിയ
indian cinema
കമല്‍ഹാസനെ സന്ദര്‍ശിച്ച് ആര്യ; രാഷ്ട്രീയ പ്രവേശനമാണോയെന്ന് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 10th December 2020, 5:34 pm

ചെന്നൈ: നടന്‍ കമല്‍ഹാസനെ വീട്ടിലെത്തി സന്ദര്‍ശിച്ച് യുവ താരം ആര്യ. ആര്യ തന്നെയാണ് കമല്‍ഹാസനെ സന്ദര്‍ശിച്ച കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

ഇതിന് പിന്നാലെ കമലിന്റെ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമുള്ള പദ്ധതിയാണോ ഇതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

എന്നാല്‍ തന്റെ പുതിയ സിനിമയായ സര്‍പട്ട പരമ്പരെ കുറിച്ച് സംസാരിക്കാനാണ് താന്‍ കമല്‍ഹാസനെ സന്ദര്‍ശിച്ചതെന്ന് ആര്യ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയിരുന്നു.

കാലായ്ക്ക് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍പട്ട പരമ്പരെ. 1970-80 കാലഘട്ടത്തിലെ നോര്‍ത്ത് മദ്രാസിലെ സര്‍പ്പാട്ട പരമ്പരൈ എന്ന പാരമ്പര്യ ബോക്‌സിങ് താരങ്ങളുടെ ചരിത്രവും ജീവിതവും രാഷ്ട്രീയവും പറയുന്നതായിരിക്കും ചിത്രമെന്നാണ് വിലയിരുത്തല്‍.

സിനിമയില്‍ ആര്യയുടെ കഥാപാത്രത്തിന്റെ പേര് കാബില എന്നാണ്. സിനിമയ്ക്കു വേണ്ടി ആര്യ ശാരീരികമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വര്‍ക്കൗട്ട് വീഡിയോസ് ആര്യ നേരത്തേ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Arya visits Kamal Haasan; Social media ask is about political access