വെങ്കടേഷിനൊപ്പം ഇനി ആര്യയും; സൈന്ധവിലെ പോസ്റ്റര്‍ പുറത്ത്
Film News
വെങ്കടേഷിനൊപ്പം ഇനി ആര്യയും; സൈന്ധവിലെ പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 30th August 2023, 6:15 pm

നിഹാരിക എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വെങ്കട് ബൊയാനപ്പള്ളി നിര്‍മിച്ച് സൈലേഷ് കോലാനുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘സൈന്ധവ്’ അണിയറയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് ഒരുങ്ങുന്നത്. എട്ട് പ്രധാന താരങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

ചിത്രത്തിന്റെ ഏറ്റവും പ്രധാന അപ്ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. തമിഴ് സൂപ്പര്‍ താരം ആര്യ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. മനസ് എന്ന കഥാപാത്രമായിട്ടാണ് ആര്യ എത്തുന്നത്. കയ്യില്‍ ഒരു മെഷീന്‍ ഗണുമായി ഫോര്‍മല്‍ ഔട്ട്ഫിറ്റിലുള്ള ആര്യയെയാണ് പുറത്ത് വിട്ടിരിക്കുന്ന പോസ്റ്ററില്‍ കാണുന്നത്.

സ്വാതന്ത്ര്യ ദിനത്തില്‍ ചിത്രത്തിലെ മറ്റ് താരങ്ങളെ പരിചയപ്പെടുത്തുന്നതിനായി ഒരു ഗ്ലിമ്പ്‌സ് വീഡിയോ റിലീസ് ചെയ്തിരുന്നു. വെങ്കടേഷ്, നവാസുദീന്‍ സിദ്ദിഖി, ശ്രദ്ധ ശ്രീനാഥ്, റൂഹാനി ശര്‍മ, ആന്‍ഡ്രിയ ജെറീമിയ, സാറ തുടങ്ങിയ താരങ്ങള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

വെങ്കടേഷിന്റെ 75ാം ചിത്രമാണ് സൈന്ധവ്. ക്ലൈമാക്‌സ് രംഗം 16 ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കി. 8 പ്രധാനപ്പെട്ട താരങ്ങളാണ് ഈ ഷെഡ്യുളില്‍ അഭിനയിച്ചത്. രാം- ലക്ഷ്മണ്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്. വെങ്കിടേഷിന്റെ സിനിമ കരിയറിലെ ഏറ്റവും ചിലവേറിയ ക്ലൈമാക്‌സ് രംഗമാണ് ചിത്രീകരിച്ചത്.

നവാസുദിന്‍ സിദ്ദിഖി, ശ്രദ്ധ ശ്രീനാഥ്, റൂഹാനി ശര്‍മ, ആന്‍ഡ്രിയ ജെറീമിയ, സാറ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. പാന്‍ ഇന്ത്യന്‍ റിലീസായി ഒരുങ്ങുന്ന ചിത്രം തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ഒരുങ്ങുന്നത്.

മ്യൂസിക് – സന്തോഷ് നാരായണന്‍, സഹ നിര്‍മാതാവ് – കിഷോര്‍ തല്ലുര്‍, ക്യാമറ – എസ്. മണികണ്ഠന്‍, എഡിറ്റര്‍ – ഗാരി ബി. എച് , പ്രൊഡക്ഷന്‍ ഡിസൈനര്‍ – അവിനാശ് കൊല്ല, വി.എഫ്.എക്സ്. സൂപ്പര്‍വൈസര്‍ – പ്രവീണ്‍. ഡിസംബര്‍ 22 ക്രിസ്മസ് ആഴ്ചയില്‍ ചിത്രം തിയേറ്ററുകളിലെത്തും. പി.ആര്‍.ഒ. – ശബരി

Content Highlight: Actor Arya joints Saindhav movie