ആ നടന്‍ ചെയ്യാനിരുന്ന കഥാപാത്രമാണ് മാലിക്കില്‍ അവതരിപ്പിച്ചത്: അപ്പാനി ശരത്ത്‌
Film News
ആ നടന്‍ ചെയ്യാനിരുന്ന കഥാപാത്രമാണ് മാലിക്കില്‍ അവതരിപ്പിച്ചത്: അപ്പാനി ശരത്ത്‌
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th September 2023, 5:27 pm

സിനിമകൾ കുറഞ്ഞു വന്നപ്പോൾ താൻ പലരെയും വിളിച്ചിരുന്നു എന്ന് നടൻ അപ്പാനി ശരത്. മാലിക്കിലെ ഷിബു എന്ന കഥാപാത്രം താൻ ചോദിച്ചു വാങ്ങിയതാണെന്നും താരം പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘വിളിക്കുമ്പോഴൊക്കെ സംവിധായകർ പറഞ്ഞത് ഇഷ്ടക്കേട് കൊണ്ടല്ല, മറിച്ച് എന്നെ വിളിച്ച് അഭിനയിപ്പിക്കണെമെങ്കിൽ ആ കഥാപാത്രം ആപ്റ്റായിരിക്കണംഎന്നാണ് പറഞ്ഞത്.

ഞാൻ മഹേഷേട്ടനെ ഒരുപാട് തവണ ഫോൺ വിളിച്ചു ചോദിച്ച കഥാപാത്രമാണ് മാലിക്കിലേത്. ഫാഫയും കുറച്ച് ടീമുമായിട്ടുള്ള ഒരു പടമാണിത്, അതിൽ വലിയ കഥാപാത്രങ്ങൾ ഒന്നുമില്ല എന്നുമാണ് ഞാൻ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്.എനിക്ക് ബീമാപള്ളി കഥകൾ കുറിച്ച് എനിക്കറിയാം എന്ന് ഞാൻ പറഞ്ഞു. ഞാൻ അതുമായി റിലേറ്റഡ് ആണ്. കിട്ടിയാൽ എനിക്ക് ചെയ്യാൻ കഴിയും. എന്തെങ്കിലും ഒരു ക്യാരക്ടർ എനിക്ക് തരുമോ എന്ന് ഞാൻ ചോദിച്ചു, ഇല്ലടാ അതിലൊരു സംഭവം ഉണ്ട് പക്ഷേ അത് സൗബിൻ ചെയ്യാൻ ഇരിക്കുകയാണ്, ആൾ നോയും പറഞ്ഞിട്ടില്ല ഓക്കേയും പറഞ്ഞിട്ടില്ല.
പിന്നെ ഞാൻ വിളിച്ചിട്ട് ചോദിച്ചത് സൗബിൻ നോ പറഞ്ഞോ എന്നുള്ളതാണ്, അപ്പോൾ അദ്ദേഹം ചിരിച്ചു എന്നിട്ട് എന്നോട് പറഞ്ഞു എന്റെ അടുത്തേക്ക് വാ എന്ന്. അങ്ങനെയാണ് ഷിബുവിലേക്ക് ഞാൻ എത്തുന്നത്.

 

ഇപ്പോഴും ഞാൻ സിനിമകൾ തുടങ്ങുമ്പോൾ സംവിധായകന്മാരെ വിളിക്കും അവസരം ചോദിക്കും.ശങ്കർ രാമകൃഷ്ണൻ സാർ വിളിച്ചപ്പോൾ സാറിനോട് ഞാൻ പറഞ്ഞു പടങ്ങളൊക്കെ കുറവാണ്, ഞാൻ ഭയങ്കര ബുദ്ധിമുട്ടിലാണ്, സാറിന്റെ വരുന്ന പടങ്ങളിൽ ഒക്കെ എന്തെങ്കിലും ഒരു വേഷം തരണം, ഇല്ലെങ്കിൽ ഞാൻ പഴയതുപോലെ മെന്റലി ഔട്ട് ആവുമെന്നും പറഞ്ഞു.


എന്നും രാവിലെ സംവിധായകന്മാരെ വിളിക്കണമെന്നാണ് സാർ എന്നോട് പറഞ്ഞത്. കുളിച്ച് ഫ്രഷായി തിയേറ്റർ വർക്ക് ഷോപ്പൊക്കെ കഴിഞ്ഞ് നീ എന്നും നാല് സംവിധായകന്മാരെ വിളിക്കണം. വിളിക്കുമ്പോൾ അവർ നിന്നെ തെറി ഒന്നും പറയില്ല. കാരണം നീ പ്രൂവ് ചെയ്ത് വന്ന ഒരാളാണ്. നിൻറെ അടുത്ത് അവർ സംസാരിക്കും. ആ കമ്മ്യൂണിക്കേഷൻ നീ എപ്പോഴും കൊണ്ട് പോവണമെന്ന് അദ്ദേഹം പറഞ്ഞു.


അത് ഞാനിപ്പോഴും ചെയ്തു പോകുന്നു. പുതുതായിട്ട് പടം തുടങ്ങുമ്പോൾ ഞാൻ സംവിധായകന്മാരെ വിളിക്കാറുണ്ട്. നേരിട്ട് കാണുമ്പോൾ ഞാൻ തമാശ രൂപേണ അവസരം ചോദിക്കാറുമുണ്ട്. ഞാൻ അവസരങ്ങൾ ചോദിച്ചു വാങ്ങിക്കുന്ന ആളാണ്,’ അപ്പാനി ശരത് പറഞ്ഞു.
ഇനി വരാനിരിക്കുന്ന ജോഷി സാറുടെ പടത്തിലേക്കും അവസരം ചോദിച്ചാണ് താൻ എത്തിയതെന്നും താരം പറഞ്ഞു.

Content Highlight: Actor Appani Sarath said that he called many directors when the films were less