ദുല്‍ഖറിന്റെ പോക്ക് ഇപ്പോള്‍ വേറെ ലെവലല്ലെ, അദ്ദേഹം വളരെ പ്ലാൻഡ് ആണ്: ആന്റണി വര്‍ഗീസ്
Entertainment news
ദുല്‍ഖറിന്റെ പോക്ക് ഇപ്പോള്‍ വേറെ ലെവലല്ലെ, അദ്ദേഹം വളരെ പ്ലാൻഡ് ആണ്: ആന്റണി വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 31st January 2023, 11:52 am

കരിയര്‍ പ്ലാനിങ്ങിനെക്കുറിച്ച് പറയുകയാണെങ്കില്‍ മലയാളത്തിലെ തന്റെ ഇന്‍സ്പിരേഷന്‍ ദുല്‍ഖര്‍ സല്‍മാനാണെന്ന് നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ. പ്ലാനിങ്ങോടെയാണ് ദുല്‍ഖര്‍ സിനിമ ചെയ്യുന്നതെന്നും ആന്റണി പറഞ്ഞു.

എല്ലാ ഭാഷയിലും ദുല്‍ഖര്‍ അഭിനയിക്കുന്നുണ്ടെന്നും ആ ഭാഷകളിലെല്ലാം സിനിമ സൂപ്പര്‍ ഹിറ്റാവുന്നുണ്ടെന്നും ആന്റണി പറഞ്ഞു. ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”കരിയര്‍ പ്ലാനിങ് പറയുകയാണെങ്കില്‍ മലയാളത്തിലെ എന്റെ ഇന്‍സ്പിരേഷന്‍ ദുല്‍ഖറാണ്. അദ്ദേഹം പോകുന്ന പോക്ക് ഇപ്പോള്‍ വേറെ ലെവലല്ലെ. പുള്ളിയുടെ പോക്കിന് പിന്നില്‍ ഉറപ്പായിട്ടും പ്ലാനിങ് ഉണ്ട്.

ഇപ്പോള്‍ ഹിന്ദിയില്‍ അഭിനയിക്കുന്നു, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി എല്ലാ ഭാഷയിലും ദുല്‍ഖര്‍ അഭിനയിക്കുന്നുണ്ട്. അഭിനയിക്കുന്ന സ്ഥലങ്ങളിലെല്ലാം പടങ്ങള്‍ സൂപ്പര്‍ ഹിറ്റുമാണ്. അതുമാത്രമല്ല, അദ്ദേഹത്തിന് നല്ല കഴിവുണ്ട്.

2023ല്‍ എനിക്ക് ആകെ ഒരു പ്രതീക്ഷയെ ഉള്ളു. ഇറങ്ങുന്ന എന്റെ എല്ലാ പടങ്ങളും നന്നായി ഓടണം എന്നതാണ് അത്. ഞാന്‍ ഇപ്പോള്‍ ഇരിക്കുന്ന അവസ്ഥയില്‍ നിന്നും കുറച്ചുകൂടെ ഉയര്‍ച്ചയിലേക്ക് പോകണം.

ഒരു നടന്‍ എന്ന നിലയില്‍ കുറച്ചു കൂടെ നന്നായിട്ട് എനിക്ക് പെര്‍ഫോം ചെയ്യാന്‍ കഴിയണം. പിന്നെ എനിക്ക് പാക്ക് അടിക്കണം. സിക്‌സ് പാക്ക്, എയിറ്റ് പാക്ക് ഒക്കെ അടിക്കണം. കഴിഞ്ഞ വര്‍ഷവും ഇതേ റെസലൂഷനായിരുന്നു ഞാന്‍ എടുത്തത്. പക്ഷെ ഈ വര്‍ഷം ഞാന്‍ പിടിക്കും,” ആന്റണി പറഞ്ഞു.

content highlight: actor antony varghese about dulquer salmaan