എം.ജെ.അക്ബര്‍ മുതല്‍ ബെര്‍ണാഡ് .എന്‍.മാരക് വരെ; ബി.ജെ.പി പിന്തുണച്ച റേപ്പിസ്റ്റുകളുടെ ലിസ്റ്റുമായി ആക്ടിവിസ്റ്റ് ഭവിക കപൂര്‍
national news
എം.ജെ.അക്ബര്‍ മുതല്‍ ബെര്‍ണാഡ് .എന്‍.മാരക് വരെ; ബി.ജെ.പി പിന്തുണച്ച റേപ്പിസ്റ്റുകളുടെ ലിസ്റ്റുമായി ആക്ടിവിസ്റ്റ് ഭവിക കപൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th March 2023, 2:43 pm

റേപ്പിസ്റ്റുകളോട് ബി.ജെ.പിക്ക് മൃദു സമീപനമാണെന്ന് ആക്ടിവിസ്റ്റ് ഭവിക കപൂര്‍. ബി.ജെ.പി പിന്തുണച്ച റേപ്പിസ്റ്റ് ക്രിമിനലുകളുടെ ലിസ്റ്റ് പുറത്തുവിട്ടായിരുന്നു അവരുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ് ബി.ജെ.പി പിന്തുണക്കുന്ന ക്രിമിനലുകളുടെ പേര് പുറത്തുവിട്ടത്.

എം.ജെ.അക്ബര്‍ മുതല്‍ ബെര്‍ണാഡ് .എന്‍. മാരക് വരെ ഈ ലിസ്റ്റിലുണ്ട്. ബി.ജെ.പി പിന്തുണ ലഭിച്ച 26 വ്യക്തികളുടെ പേരുകളാണ് പുറത്തുവിട്ടത്.

‘റേപ്പിസ്റ്റുകളോട് മൃദു സമീപനമാണ് ബി.ജെ.പിക്ക്, അവര്‍ റേപ്പിസ്റ്റുകളെ പിന്തുണക്കുന്നു. കാരണം അവരുടെ പാര്‍ട്ടി നിറയെ റേപ്പിസ്റ്റുകളാണ്,’ ഭവിക പറഞ്ഞു.

ഇനിയും നിരവധി ആളുകളുണ്ടെന്നും പട്ടിക പൂര്‍ണ്ണമല്ലെന്നും എ.ഡി.ആര്‍ റിപ്പോര്‍ട്ട് പ്രകാരം ബലാത്സംഗക്കേസില്‍ പ്രതിയായ ഏറ്റവും കൂടുതല്‍ എം.എല്‍.എമാരും എം.പിമാരും ബി.ജെ.പിയിലാണെന്നും അവര്‍ പറഞ്ഞു. ഇതിനോട് പ്രതികരിച്ച് നിരവധി വ്യക്തികളാണ് രംഗത്തുവരുന്നത്.

ഫോഴ്സ് മാസികയുടെ എഡിറ്ററും സെക്യൂരിറ്റി ആന്റ് ഡിഫന്‍സ് ജേണലിസ്റ്റുമായ ഗസാല വഹാബാണ് മുന്‍ മാധ്യമപ്രവര്‍ത്തകനും ബി.ജെ.പി മന്ത്രിയുമായ എം.ജെ.അക്ബര്‍ ജോലിക്കിടെ തന്നെ ലൈംഗികമായി ഉപദ്രവിച്ച വിവരം തുറന്നു പറഞ്ഞത്. പിന്നാലെ നിരവധി സ്ത്രീകള്‍ ഇയാള്‍ക്കെതിരെ രംഗത്തു വന്നു.

ഇത്തരത്തില്‍ വലിയ ആരോപണങ്ങള്‍ നേരിടുന്നവരെയാണ് ബി.ജെ.പി പിന്തുണക്കുന്നതെന്നാണ് ഭവിക പറയുന്നത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനോ നടപടി സ്വീകരിക്കാനോ തയ്യാറാകാതെ എല്ലാവിധ സഹായങ്ങളും ബി.ജെ.പി ഇവര്‍ക്ക് നല്‍കുന്നുണ്ടെന്നാണ് ഇവരുടെ ട്വിറ്റിന് താഴെയുള്ള ചില കമന്റുകള്‍.

content highlight: activist bhavika kapoor released a list of bjp members