
ഫിലിം റിവ്യൂ : സൂരജ് കെ ആര്‍

ചിത്രം: ആക്ഷന്‍ ഹീറോ ബിജു
രചന, സംവിധാനം: എബ്രിഡ് ഷൈന്‍
നിര്‍മ്മാണം: നിവിന്‍ പോളി, ഷിബു തെക്കുംപുറം
ഛായാഗ്രഹണം: അലക്‌സ് ജെ പുളിക്കല്‍
ചിത്രസംയോജനം: മനോജ്
സംഗീതം: ജെറി അമല്‍ദേവ്
പശ്ചാത്തലസംഗീതം: രാജേഷ് മുരുകേശന്‍
“An episode in the life of a police officer” എന്നായിരുന്നു മെമ്മറീസ് എന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. അങ്ങനെയെങ്കില്‍ “Some days in the life of a police officer” എന്ന ടാഗ്‌ലൈനാകും ആക്ഷന്‍ ഹീറോ ബിജുവിന് യോജിക്കുക. എറണാകുളം ടൗണ്‍ എസ്.ഐ ആയ ബിജു പൗലോസിന്റെ ജീവിതത്തിലെ ഏതാനും ദിവസങ്ങളെയും, ആ ദിവസങ്ങളിലെ സംഭവങ്ങളെയുമാണ് ചിത്രം കാട്ടിത്തരുന്നത്. പുതുമയുള്ള ശൈലിയില്‍, രണ്ടു മണിക്കൂര്‍ നേരം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന അവതരണ മികവിലൂടെ രസിപ്പിക്കുന്നുണ്ട് ബിജുവും കൂട്ടരും.
ബിജുവിന്റെയും (നിവിന്‍ പോളി), ബെനിറ്റയുടെയും (അനു ഇമ്മാനുവേല്‍) വിവാഹനിശ്ചയത്തോടെ, ബിജുവിന്റെ കഥാപാത്രവിശേഷണത്തിലൂടെയാണ് സിനിമയുടെ തുടക്കം. കോളജ് പ്രൊഫസറായി കിട്ടിയ ജോലി വേണ്ടെന്നുവച്ച് ഒന്നാം റാങ്കോടെ എസ്.ഐ സെലക്ഷന്‍ കിട്ടിയതാണ് ബിജുവിന്. പ്രലോഭനങ്ങള്‍ക്കോ ഭീഷണികള്‍ക്കോ വഴങ്ങാത്ത എസ്.ഐ ബിജു.
തുടര്‍ന്ന് ബിജുവിന്റെ ജീവിതത്തിലൂടെ, എന്നു പറഞ്ഞാല്‍ തന്റെ സ്റ്റേഷനും ജോലിയുമായി ബന്ധപ്പെട്ട ജീവിതത്തിലൂടെ പ്രേക്ഷകരെ കൈപിടിച്ചു നടത്തിക്കുകയാണ് സംവിധായകന്‍. കള്ളനും കഞ്ചാവു കടത്തുകാരും പൊതുശല്യക്കാരും എന്നിങ്ങനെ ഒരുപിടി കഥാപാത്രങ്ങളെയാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഈ സീനുകളില്‍ രചയിതാവ് എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും എബ്രിഡ് ഷൈനിന്റെ കയ്യൊതുക്കം കാണാം.
കൊച്ചി സിറ്റയിലെ ഒരു പ്രധാന കുറ്റവാളിയെ പിടികൂടുക എന്ന ദൗത്യം ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ ബിജുവിനെ ഏല്‍പ്പിക്കുന്നുണ്ട്. എന്നാല്‍ ഈ കുറ്റവാളിക്കു പുറകെ നെട്ടോട്ടമോടാതെ, ഒരു സാധാരണ എസ്.ഐക്ക് തന്റെ ദൈനംദിന ജീവിതത്തിലൂടെ കാണേണ്ടിയും ഇടപെടേണ്ടിയും വരുന്ന ആളുകളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം.

കൊച്ചി സിറ്റയിലെ ഒരു പ്രധാന കുറ്റവാളിയെ പിടികൂടുക എന്ന ദൗത്യം ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ ബിജുവിനെ ഏല്‍പ്പിക്കുന്നുണ്ട്. എന്നാല്‍ ഈ കുറ്റവാളിക്കു പുറകെ നെട്ടോട്ടമോടാതെ, ഒരു സാധാരണ എസ്.ഐക്ക് തന്റെ ദൈനംദിന ജീവിതത്തിലൂടെ കാണേണ്ടിയും ഇടപെടേണ്ടിയും വരുന്ന ആളുകളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. കഥാപാത്രങ്ങളുടെയും, ഉപകഥകളുടെയും പെരുപ്പത്തിലും ഒട്ടും ബോറടിപ്പിക്കുന്നില്ല സിനിമ.
ഒരു പോലീസ് ഓഫീസര്‍ (മിനിമം ക്വാളിഫിക്കേഷന്‍ ഐ.പി.എസ്, പോസ്റ്റിങ് ചുരുങ്ങിയത് അസിസ്റ്റന്റ് കമ്മീഷണര്‍), ഭയങ്കരനും സംസ്ഥാനത്തും പുറത്തും സ്വാധീനവും ആളുകളുമുള്ള ഇന്റര്‍നാഷണല്‍ ഗുണ്ട എന്ന സ്ഥിരം കാസ്റ്റിങ്ങില്‍ നിന്നും മാറിയാണ് ആക്ഷന്‍ ഹീറോ ബിജുവിന്റെ സഞ്ചാരം. “ഒരു എസ്.ഐ നെഞ്ചും വിരിച്ചു നിന്നാല്‍ തീരുന്നതാണ് ഗുണ്ടകളുടെ സ്വാധീനം” എന്നൊരു ഡയലോഗു തന്നെയുണ്ട് ചിത്രത്തില്‍.
കഥാപാത്രങ്ങളിലേയ്ക്കു വരുമ്പോള്‍ ചിലയിടങ്ങളിലെ ഡയലോഗ് ഡെലിവറിയുടെ അസ്വാഭാവികത ഒഴിച്ചു നിര്‍ത്തിയാല്‍ നിവിന്‍ പോളി മനോഹരമാക്കിയിട്ടുണ്ട് തന്റെ റോള്‍. സ്‌റ്റേഷനിലെ മറ്റു പോലീസുകാര്‍, ബിജുവിന് തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇടപെടേണ്ടി വരുന്നവര്‍ എന്നിങ്ങനെ എല്ലാവരും സിനിമയ്‌ക്കൊപ്പം ഒഴുകുന്നവരാണ്. അതില്‍ സുരാജ്, മേഘനാദന്‍, ദേവി അജിത്, ജോജു ജോര്‍ജ്ജ്, രോഹിണി എന്നിവര്‍ മികച്ചു നില്‍ക്കുന്നുണ്ട്. ഈ കഥാപാത്രങ്ങള്‍ക്കെല്ലാം വ്യക്തതയും ആഴവും നല്‍കിയിരിക്കുന്നതു കാണാം.
കച്ചവടസിനിമകള്‍ക്ക് പൊതുവെയുള്ള മൂന്നാം ലിംഗക്കാരോടുള്ള അയിത്തം ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട് ആക്ഷന്‍ ഹീറോ ബിജുവും. കൂടാതെ അച്ഛനടുത്തില്ലാതെ അമ്മമാര്‍ വളര്‍ത്തുന്ന മക്കള്‍ പെട്ടെന്ന് വഴിതെറ്റിപ്പോകും എന്നൊരു മുന്‍ധാരണയും സംവിധായകനുള്ളതായി ന്യായമായും സംശയം തോന്നാം.

ചിലയിടങ്ങളിലെ അലസത ഒഴിച്ചു നിര്‍ത്തിയാല്‍ അലക്‌സ് ജെ പുളിക്കലിന്റെ ക്യാമറ ചടുലമായി തിരക്കഥയ്‌ക്കൊപ്പം നീങ്ങുന്നുണ്ട്. എഡിറ്റിങ്ങും മികച്ചതാണ്. ഇതിനെല്ലാം പുറമെ മലയാളത്തിലെ പതിവു ശൈലിയില്‍ നിന്നു വേറിട്ടു നില്‍ക്കുന്ന പശ്ചാത്തല സംഗീതം – പ്രത്യേകിച്ച് ബിജുവിനെ കാണിക്കുമ്പോള്‍ – ഒന്നാന്തരമാണ്.
കഞ്ചാവിന്റെയും വഴിതെറ്റി പോകുന്ന കൗമാരത്തിന്റെയുമെല്ലാം പ്രശ്‌നങ്ങളെ കാട്ടി ചെറിയൊരു ഉപദേശത്തിനു മുതിര്‍ന്നിട്ടുണ്ട് സിനിമ. ഹെല്‍മറ്റില്ലാതെ പോയതിന് പോലീസ് പിടിക്കുമ്പോള്‍ “മന്ത്രിമാര്‍ക്ക് കോഴ വാങ്ങാം, റോഡ് കുണ്ടും കുഴിയുമാണല്ലോ സാറേ, ഞങ്ങള്‍ ഹെല്‍മറ്റ് വയ്ക്കാത്തത് മാത്രം തെറ്റോ” എന്ന സാധാരണക്കാരന്റെ ചോദ്യവും അതിന് മൗനം മാത്രം ഉത്തരം നല്‍കുന്ന എസ്.ഐയും അടങ്ങിയ സീന്‍ മികച്ച രചനയാണ്.
അതേസമയം കച്ചവടസിനിമകള്‍ക്ക് പൊതുവെയുള്ള മൂന്നാം ലിംഗക്കാരോടുള്ള അയിത്തം ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട് ആക്ഷന്‍ ഹീറോ ബിജുവും. കൂടാതെ അച്ഛനടുത്തില്ലാതെ അമ്മമാര്‍ വളര്‍ത്തുന്ന മക്കള്‍ പെട്ടെന്ന് വഴിതെറ്റിപ്പോകും എന്നൊരു മുന്‍ധാരണയും സംവിധായകനുള്ളതായി ന്യായമായും സംശയം തോന്നാം.
എങ്കിലും അതിഭാവുകത്വമോ, അനാവശ്യമായ നാടകീയതയോ ഇല്ലാതെ, നമ്മുടെ നാട്ടിലെ പോലീസുകാര്‍ ദിവസവും കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന ജീവിതത്തിന്റെ പരിച്ഛേദം എന്ന നിലയ്ക്ക് രസകരവും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമയാണ് ആക്ഷന്‍ ഹീറോ ബിജു.
