കൊച്ചി: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെതിരെയടക്കം വംശീയ അധിക്ഷേപം നടത്തിയ ഫേസ്ബുക്ക് ഗ്രൂപ്പായ ഫാന്‍ഫൈറ്റ് ക്ലബ്ബ് അടച്ചുപൂട്ടി. ഒന്നരലക്ഷത്തോളം അംഗങ്ങളുണ്ടായിരുന്ന ഗ്രൂപ്പിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
“മോഷ്ടിച്ചാല്‍ ആരായാലും തല്ല് കിട്ടും, കൊല്ലണം എന്ന് കരുതിയല്ല ആരും തല്ലുന്നത്. തല്ല് കൊള്ളാന്‍ ശേഷിയില്ല എന്ന് മനസിലാക്കാന്‍ ഡോക്ടര്‍മാരൊന്നുമല്ല തല്ലുന്നത്. പിന്നെ കള്ളനെ പിടിക്കുന്നത് നേരിട്ട് കണ്ടാല്‍ ആരായാലും സെല്‍ഫി എടുക്കും” എന്നിങ്ങനെയുള്ള കമന്റുകളാണ് ഗ്രൂപ്പില്‍ വന്നിരുന്നത്.
സംവിധായകന്‍ ഒമര്‍ലുലു അടക്കമുള്ളവര്‍ സജീവമായ ഗ്രൂപ്പില്‍ വ്യാജ പ്രൊഫൈലില്‍ നിന്നുള്ള കമന്റുകളാണ് ഏറ്റവും കൂടുതല്‍. നേരത്തെ ഗ്രൂപ്പില്‍ ഒമര്‍ലുലു നടത്തിയ ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പടെ പുറത്തു വന്നിരുന്നു.



