ഇടുക്കിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ആക്രമണം; ഭര്‍ത്താവ് കസ്റ്റഡിയില്‍
Kerala News
ഇടുക്കിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ആക്രമണം; ഭര്‍ത്താവ് കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th August 2020, 9:07 pm

തൊടുപുഴ: ഇടുക്കിയില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ച് ആക്രമിച്ചു. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയ ശ്രീജയുടെ മുഖത്താണ് ഭര്‍ത്താവ് അനില്‍ ആസിഡ് ഒഴിച്ചത്.

ഗുരുതരമായി പരിക്കേറ്റ ശ്രീജയെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഭര്‍ത്താവ് അനിലിനെ മുരിക്കാശ്ശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കുടുംബപ്രശ്‌നത്തെ തുടര്‍ന്നാണ് ആസിഡ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. കുടുംബവഴക്കിനെ തുടര്‍ന്ന് കുറെ നാളുകളായി ഇവര്‍ തമ്മില്‍ അകന്നാണ് താമസിച്ചിരുന്നത്.

ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. പഞ്ചായത്ത് മീറ്റിംഗ് കഴിഞ്ഞ് തിരികെയെത്തിയ ശ്രീജയെ ഭര്‍ത്താവ് അനില്‍ ആക്രമിക്കുകയായിരുന്നു. ആക്രമണം ഉണ്ടായ ഉടനെ തന്നെ യുവതിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ശ്രീജയുടെ മുഖത്തും ശരീര ഭാഗങ്ങളിലും പൊള്ളലേറ്റിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

acid attack women  panchayat vice president  Husband in custody