പ്രാക്ടിക്കല്‍ ക്ലാസ്സ് വേണമെന്ന് പറഞ്ഞവരൊക്കെ എന്ത്യേ? | Trollodu Troll | Sex Education
അനുഷ ആന്‍ഡ്രൂസ്

ഒമ്പത് വയസുകാരനെ പീഡിപ്പിച്ച പോക്‌സോ കേസ് പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവിന് ശിക്ഷ വിധിച്ചിരിക്കുകയാണ്, തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി. 2020 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടി തന്റെ വീടിന്റെ വരാന്തയില്‍ നില്‍ക്കുമ്പോള്‍ വീട്ടുജോലിക്ക് വന്ന പ്രതി കുട്ടിയെ ബലമായി കടന്നുപിടിച്ചതിന് ശേഷം സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയായിരുന്നു. നടന്ന സംഭവം കുട്ടി അമ്മയോട് പറയുകയും, പ്രതി തന്നെ ബാഡ് ടച്ച് ചെയ്തതിനാല്‍ പൊലീസില്‍ പരാതി നല്‍ക്കണമെന്ന് വീട്ടുകാരോട് ആവശ്യപ്പെടുകയുമായിരുന്നു.

‘അത് ബാഡ് ടച്ചാണ്, അതിനാല്‍ മാമന്‍ കുറ്റം ചെയ്തിട്ടുണ്ട്. മാമനെ ശിക്ഷിക്കണം. ഗുഡ് ടച്ചും ബാഡ് ടച്ചും എനിക്ക് തിരിച്ചറിയാം, സ്‌കൂളില്‍ പഠിപ്പിച്ചിട്ടുണ്ട്,’ എന്നായിരുന്നു ആ ഒമ്പത് വയസുകാരന്റെ മൊഴി.

വീട്ടില്‍, സ്‌കൂളില്‍, ബസില്‍, പൊതു ഇടങ്ങളിലൊക്കെ വെച്ച് നമ്മുടെ കുട്ടികള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാവുന്നുണ്ട്. പലപ്പോഴും അടുത്ത ബന്ധുക്കളില്‍ നിന്നോ പരിചയക്കാരില്‍ നിന്നോ ആണ് ഈ അതിക്രമം നേരിടേണ്ടി വരുന്നത്. അതിന് ആണ്‍കുട്ടി എന്നോ പെണ്‍കുട്ടി എന്നോ വ്യത്യാസമില്ല. പീഡകരുടെ ഭീഷണി ഭയന്നോ അല്ലെങ്കില്‍ വീട്ടില്‍ പറയാനുള്ള പേടി കൊണ്ടോ പലപ്പോഴും  കുട്ടികള്‍ ഈ വിവരം മാതാപിതാക്കളോട് പറയാറില്ല.

എന്താണ് പ്രോപ്പര്‍ സെക്സ് എന്നത് കുട്ടിക്ക് മനസിലാകണം. അങ്ങനെയല്ലെങ്കില്‍, സെക്സിനെ പറ്റി മനസിലാക്കാന്‍ അവര്‍ ഗൂഗിള്‍ സെര്‍ച്ചിലേക്കും മറ്റും നീങ്ങും. അത് പോണിലേക്കും സെക്സിനെ തെറ്റായ രീതിയില്‍ അവതരിപ്പിക്കുന്നതിലേക്കുമെല്ലാം അവരെ കൊണ്ടുപോകും. അത്തരം സൈറ്റുകള്‍ വഴി ലഭിക്കുന്ന അറിവുകൊണ്ട് മാത്രം ഒരു വ്യക്തി സെക്സിനെ കുറിച്ച് മനസ്സിലാക്കുമ്പോഴാണ്, മാരിറ്റല്‍ റേപ്പ് പോലുള്ള ക്രൈമുകള്‍ക്ക്  വഴിയൊരുങ്ങുന്നത്‌.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Accused Receives Imprisonment Following 9-Yr-Old’s Statement-good-touch-bad-touch-sex-education-trollodu-troll

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.