ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
കുമ്പസാര രഹസ്യം പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ച സംഭവം; പ്രതിയായ ഒരു ഓര്‍ത്തഡോക്‌സ് സഭ വൈദികന്‍ കീഴടങ്ങി
ന്യൂസ് ഡെസ്‌ക്
Thursday 12th July 2018 12:43pm

കൊല്ലം: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒരു ഓര്‍ത്തഡോക്സ് വൈദികന്‍ കീഴടങ്ങി. കേസിലെ രണ്ടാം പ്രതി ഫാ. ജോബ് മാത്യൂവാണ് പൊലീസിനു മുന്നില്‍ കീഴടങ്ങിയത്.

അന്വേഷണത്തിന്റെ ഭാഗമായി ജോബ് മാത്യൂവിനെ കമ്മീഷണര്‍ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി തന്നെ ഫാ. ജോബ് മാത്യൂ പീഡിപ്പിച്ചെന്ന് യുവതി നേരത്തേ മൊഴി നല്‍കിയിരുന്നു. ജോബ് മാത്യൂവിന് പുറമേ കേസിലെ മറ്റ് പ്രതികളായ ഫാ. എബ്രഹാം വര്‍ഗീസ്, ഫാ. ജെയ്സ് കെ ജോര്‍ജ് എന്നിവരും ഉടന്‍ തന്നെ പൊലീസിന് മുന്നില്‍ കീഴടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.


ALSO READ: ബ്രസീല്‍ ജഴ്‌സിയുമായി ശ്രീനാരായണ ഗുരു; പരാതിയുമായി എസ്.എന്‍.ഡി.പി


ഒളിവിലായ ഇവര്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ലൈംഗിക പീഡന ആരോപണത്തില്‍ മൂന്ന് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്.

ഇതിനിടയില്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനും വൈദികര്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടാവാനുളള സാധ്യത കുറവാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇവര്‍ പൊലീസിന് കീഴടങ്ങാന്‍ ഒരുങ്ങിയത്.


ALSO READ: ‘അങ്ങേയറ്റം സന്തോഷത്തോടെ അദ്ദേഹത്തിന്റെ പേരു നിര്‍ദ്ദേശിക്കുന്നു’:വിദേശരാജ്യസന്ദര്‍ശനത്തിനുള്ള റെക്കോര്‍ഡ് മോദിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ഗിന്നസിന് കോണ്‍ഗ്രസിന്റെ കത്ത്


വൈദികരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ ജാമ്യം അനുവദിക്കരുതെന്നും വ്യക്തമായ മൊഴിയുളളതിനാല്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

Advertisement