ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളും പിടിയില്‍
Kerala News
ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളും പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th June 2020, 11:43 am

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളും അറസ്റ്റില്‍. കേസിലെ 7 പ്രതികളും പിടിയിലായെന്ന് കൊച്ചി ഡി.സി.പി ജി. പൂങ്കുഴലി അറിയിച്ചു.

കൊച്ചി ബ്ലാക്ക്‌മെയില്‍ കേസില്‍ മുഖ്യപ്രതി ഷെരീഫ് പുലര്‍ച്ചെ അറസ്റ്റിലായതോടെയാണ് കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായതായി ഡി.സി.പി അറിയിച്ചത്.

ഇവര്‍ വേറെയും കേസില്‍ പ്രതികളാണെന്നും പുറത്തു വരുന്നുണ്ട്. പെണ്‍കുട്ടികളെ സ്വര്‍ണവും പണവുമടക്കം തട്ടിയെടുത്തുവെന്ന് തട്ടിപ്പിനിരയായ പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നു.

പാലക്കാട് സ്വദേശിയായ ഷെരീഫിനെ ചോദ്യം ചെയ്ത് വരികയാണ്. കേസില്‍ നാലു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രണ്ടു പ്രതികളും പിടിയിലായിരുന്നു.

കൊച്ചിയില്‍ നടിയും മോഡലുമായ പെണ്‍കുട്ടികളുടെ വീട്ടില്‍ ഭീഷണിപ്പെടുത്തിയതും ഇവര്‍ തെന്നയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തിയ മോഡലും നടിയുമായി പരാതിക്കാരിയോട് കേസ് പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു.