മൈസൂരുവില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു
Accident
മൈസൂരുവില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th March 2018, 8:58 am

മൈസൂരൂ: ബംഗളൂരുവിനടുത്ത് ദേശീയപാതയില്‍ വാഹനാപകടം. അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു.

കാസര്‍കോട് അണക്യരിലെ ഓട്ടോ ഡ്രൈവറും ഉളിയത്തടുക്ക എസ്.പി.നഗറിലെ അബ്ദുല്‍ ലത്തീഫ് ആയിഷ ദമ്പതികളുടെ മകനുമായ മുഹമ്മദ് ജുനൈദ്, എസ്.പി നഗറിലെ ഉസ്മാന്‍ – ഖദീജ ദമ്പതികളുടെ മകന്‍ അസ്ഹറുദ്ദീന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.


Also Read:

ഭീഷണി വകവെയ്ക്കാതെ വീടിനു പുറത്തിറങ്ങി; മുസ്‌ലിം സ്ത്രീയുടെ കൈവിരലുകള്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ മുറിച്ചുമാറ്റി


ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കാസര്‍ഗോഡ് നിന്ന് പാര്‍സല്‍ സാധനങ്ങള്‍ വാങ്ങാന്‍ ഇരുവരും പോകുമ്പാഴാണ് അപകടമുണ്ടായത്. ദേശീയ പാതക്കടുത്തുള്ള എല്‍വാല്‍ എന്ന സ്ഥലത്തു വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനില്‍ കര്‍ണാടക ആര്‍.ടി.സി ബസ് കൂട്ടിയിടിച്ചാണ് അപകടം നടന്നത്.