നടന്‍ വിജയ് നടത്തിയ റാലിയില്‍ അപകടം; 30ലേറെ പേർ മരിച്ചു; മരണ സംഖ്യ വർധിക്കുന്നു
India
നടന്‍ വിജയ് നടത്തിയ റാലിയില്‍ അപകടം; 30ലേറെ പേർ മരിച്ചു; മരണ സംഖ്യ വർധിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th September 2025, 8:44 pm

ചെന്നൈ: തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് നടത്തിയ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 36 പേര്‍ മരിച്ചു. മരിച്ചവരില്‍ എട്ട് കുട്ടികളും 16 സ്ത്രീകളും  ഉള്‍പ്പെട്ടിട്ടുണ്ട്‌. ഒരു കുട്ടിയെ കാണാനില്ലെന്നും റിപ്പോര്‍ട്ട്. രണ്ട് വനിതാപോലീസുകാരും മരിച്ചെന്നാണ്  തമിഴ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍.

50ലധികം പേര്‍ കുഴഞ്ഞ് വീണു. പരിക്കേറ്റവരില്‍ ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. കരൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പരിക്കേറ്റവര്‍ ചികിത്സയിലാണ്.

തമിഴ്‌നാട്ടിലെ കരൂറിലായിരുന്നു ഇന്ന് റാലി മടന്നത്. വന്‍ ജനത്തിരക്ക് അനുഭവപ്പെട്ട റാലിയില്‍ വിജയ് യുടെ പ്രസംഗത്തിനിടെ ഇരുപതോളം പേര്‍ കുഴഞ്ഞ് വീണിരുന്നു.

സംഭവത്തിന് പിന്നാലെ പ്രസംഗം നിര്‍ത്തി വിജയ് മടങ്ങിപ്പോയി. പര്യടനത്തിന് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ലംഘിച്ചെന്ന് പൊലീസ് പറഞ്ഞു. ജനക്കൂട്ടം നിയന്ത്രണാതീതം ആയതോടെ വിജയ് പൊലീസിന്റെ സഹായം തേടുകയും ചെയ്തിരുന്നു.

ആരോഗ്യ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ക്രമസമാധന ചുമതലയുള്ള എ.ഡി.ജി.പിയും ഉടന്‍ തന്നെ കരൂരിലേക്ക് തിരിക്കും.

Content Highlight: Accident at actor Vijay’s rally; 11 people killed