എറണാകുളം ജനറല്‍ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണ് അപകടം
Kerala News
എറണാകുളം ജനറല്‍ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണ് അപകടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th March 2025, 6:55 pm

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണ് അപകടം. പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞു വീണാണ് അപകടം.

അപകടസമയത്ത് നവജാതശിശുവും അമ്മയും ഈ വാര്‍ഡില്‍ ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഇവര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇവര്‍ കിടന്നിരുന്ന ബെഡിലേക്കാണ് കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണത്.

അപകടസമയത്ത് ഏകദേശം പത്തോളം പേരാണ് വാര്‍ഡില്‍ ഉണ്ടായിരുന്നത്. അപകടമുണ്ടായപാടെ ഇവര്‍ തങ്ങളുടെ കുഞ്ഞുങ്ങളെയുംകൊണ്ട്‌ പുറത്തേക്ക് ഓടുകയായിരുന്നു. ആശുപത്രിയില്‍ സുരക്ഷാ വീഴ്ച്ച ഉണ്ടായതായാണ് വിവരം. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം ഉണ്ടായത്.

സംഭവത്തില്‍ ആശുപത്രി അധികൃതര്‍ വിശദീകരണം ഒന്നും നല്‍കിയിട്ടില്ല. അപകടത്തിന് പിന്നാലെ രോഗികളെ ഈ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.

Content Highlight: Accident after concrete slab falls at Ernakulam General Hospital