ഹൈദരാബാ​ദ് സർവകലാശാലയിൽ എസ്.എഫ്.ഐ-എ.ബി.വി.പി സംഘർഷം; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ
national news
ഹൈദരാബാ​ദ് സർവകലാശാലയിൽ എസ്.എഫ്.ഐ-എ.ബി.വി.പി സംഘർഷം; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th February 2023, 10:14 pm

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ എ.ബി.വി.പി- എസ്.എഫ്.ഐ സംഘർഷം. സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന വാക്കേറ്റമായിരുന്നു തർക്കത്തിൽ കലാശിച്ചതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

എസ്.എഫ്.ഐ പതിച്ച പോസ്റ്റർ കീറിയതിന് പ്രവർത്തകർ എ.ബി.വി.പി പ്രവർത്തകനായ വിദ്യാർത്ഥിയെ ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ എ.ബി.വി.പി ആക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് കോളേജ് അധികൃതർ പറയുന്നത്.

ഇരുപാർട്ടികൾക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.

അതേസമയം എ.ബി.വി.പി ആക്രമണത്തെ ശക്തമായി അപലപിച്ച് എസ്.എഫ്.ഐ രം​ഗത്തെത്തിയിരുന്നു. എസ്‌.എഫ്‌.ഐയുടെ തെരഞ്ഞെടുപ്പ്‌ പ്രചരണ സാമഗ്രികൾ നശിപ്പിച്ച അക്രമികൾ പ്രവർത്തകരെ മാരകായുധങ്ങൾ കൊണ്ട്‌ ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ പ്രവർത്തകർ ആരോപിച്ചു.

തെരഞ്ഞെടുപ്പിൽ തിരിച്ചടി ഭയക്കുന്ന എ.ബി.വി.പിക്കാർ ദിവസങ്ങളായി വിദ്യാർഥികൾക്കിടയിൽ ഭയം വിതയ്‌ക്കാനുള്ള ശ്രമത്തിലാണെന്നും എസ്.എഫ്.ഐ പറഞ്ഞു.

ക്യാമ്പസിന്റെ ജനാധിപത്യ സ്വഭാവം ഇല്ലാതാക്കുന്ന എ.ബി.വി.പിയുടെ തനിനിറമാണ്‌ ഇത്. എ.ബി.വി.പിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തണമെന്ന് അഖിലേന്ത്യ പ്രസിഡന്റ്‌ വി.പി. സാനുവും ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസും പറഞ്ഞു.

Condemn the brutal attack by ABVP goons on SFI comrades
Today, on the night of the union election polling day,SFI comrades were brutally attacked by ABVP goons inside the Mens hostel F.
The incident started with ABVP members in a drunken state abusing and targeting our comrades. pic.twitter.com/jKPCVUzqh2

— SFI HCU Unit (@SfiHcu) February 25, 2023

Content Highlight: ABVP-SFI protest in Hyderabad Central University