ജെ.എന്‍.യു ഹോസ്റ്റലില്‍ മാംസം വിളമ്പരുതെന്ന് എ.ബി.വി.പി; വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം, കല്ലേറ്
national news
ജെ.എന്‍.യു ഹോസ്റ്റലില്‍ മാംസം വിളമ്പരുതെന്ന് എ.ബി.വി.പി; വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം, കല്ലേറ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th April 2022, 10:20 pm

ന്യൂദല്‍ഹി: ജെ.എന്‍.യുവില്‍ എ.ബി.വി.പി പ്രവര്‍ത്തകരുടെ ആക്രമണം. ഹോസ്റ്റലില്‍ മാംസം വിളമ്പരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആക്രമണം.

പെണ്‍കുട്ടികളടക്കം നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഹോസ്റ്റലില്‍ കയറി എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ക്യാംപസിനകത്ത് അതിക്രമിച്ചെത്തിയ എ.ബി.വി.പികല്ലേറ് നടത്തുകയും വിദ്യാര്‍ത്ഥികളെ വടികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം. ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

 

 

 

Content Highlights: ABVP attack In JNU