'ഈ ചിത്രത്തിലെ ആണ്‍കുട്ടികളെ നോക്കു'; സോഷ്യല്‍ മീഡിയയില്‍ അശ്ലീല സന്ദേശം അയച്ച പ്രൊഫൈല്‍ പുറത്തുവിട്ട് നടി ഐശ്വര്യ ലക്ഷ്മി
Social Media
'ഈ ചിത്രത്തിലെ ആണ്‍കുട്ടികളെ നോക്കു'; സോഷ്യല്‍ മീഡിയയില്‍ അശ്ലീല സന്ദേശം അയച്ച പ്രൊഫൈല്‍ പുറത്തുവിട്ട് നടി ഐശ്വര്യ ലക്ഷ്മി
ന്യൂസ് ഡെസ്‌ക്
Tuesday, 16th April 2019, 11:56 am

സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് അശ്ലീല സന്ദേശമയച്ച പ്രൊഫൈല്‍ പുറത്തുവിട്ട് നടി ഐശ്വര്യ ലക്ഷ്മി. തനിക്ക് മോശം മെസേജ് അയച്ച പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടോട് കൂടിയാണ് ഐശ്വര്യ പോസ്റ്റിട്ടത്.

ദി ഡാഡ് ഓഫ് ഡെവില്‍സ് എന്ന പ്രൊഫൈലില്‍ നിന്നാണ് താരത്തിന് മോശം സന്ദേശങ്ങള്‍ ലഭിച്ചത്. ഇത്തരം കാര്യങ്ങള്‍ കാണുമ്പോള്‍ വഴി മാറി നടക്കാനുള്ള പക്വത തനിക്കുണ്ടെന്നും എന്നാല്‍ ഈ ചിത്രത്തിലെ ആണ്‍കുട്ടികളെ കാണുമ്പോഴാണ് തനിക്ക് അത്ഭുതമെന്നും താരം കുറിച്ചു.

സ്‌ക്കൂള്‍ യൂണിഫോമിലുള്ള നാല് ആണ്‍കുട്ടികളുടെ ചിത്രമാണ് പ്രൊഫൈലിലുള്ളത്. ഈ അക്കൗണ്ടില്‍ നിന്ന് നിരന്തരം ലൈംഗീകമായി ശല്യം ചെയ്ത് കൊണ്ട് മെസേജുകള്‍ വന്ന് കൊണ്ടിരിക്കുകയാണെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഫ്രണ്ട്‌സ് എന്നഹാഷ് ടാഗോടെയാണ് ആണ്‍കുട്ടികളുടെ ചിത്രം പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിനെ പിന്തുണച്ചും ഇത്തരം ആളുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കാണിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

DoolNews Video.