ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നവര്‍ മാത്രം പുതുവര്‍ഷാഘോഷം നടത്തിയാല്‍ മതി; പ്രോട്ടോക്കോള്‍ പുറത്തുവിട്ട് അബുദാബി
World News
ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നവര്‍ മാത്രം പുതുവര്‍ഷാഘോഷം നടത്തിയാല്‍ മതി; പ്രോട്ടോക്കോള്‍ പുറത്തുവിട്ട് അബുദാബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th December 2021, 5:03 pm

അബുദാബി: കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ന്യൂ ഇയര്‍ ആഘോഷ സമയത്ത് പാലിക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സേഫ്റ്റി പ്രോട്ടോക്കോള്‍ പുറത്തുവിട്ട് യു.എ.ഇയിലെ അബുദാബി എമിറേറ്റ്. ബുധനാഴ്ചയാണ് നിയന്ത്രണങ്ങളുടെ മാര്‍ഗരേഖ പുറത്തുവിട്ടത്.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ചര്‍ ആന്‍ഡ് ടൂറിസം (ഡി.സി.ടി) ആണ് ടൂറിസം ന്യൂ ഇയര്‍ ആഘോഷിക്കുന്ന ടൂറിസം കേന്ദ്രങ്ങള്‍ പാലിക്കേണ്ട നിബന്ധനകള്‍ സര്‍ക്കുലര്‍ വഴി പുറത്തുവിട്ടത്.

ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍, ടൂറിസം കേന്ദ്രങ്ങള്‍, ഇവന്റ് ഓര്‍ഗനൈസേഴ്‌സ് എന്നിവക്കെല്ലാം പ്രോട്ടോക്കോള്‍ ബാധകമാണ്. പ്രോട്ടോക്കോളില്‍ പറയുന്ന കാര്യങ്ങള്‍ താഴെപ്പറയുന്നവയാണ്,

* അല്‍-ഹൊസന്‍ ആരോഗ്യ ആപ്പ് പ്രകാരമുള്ള ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ ഉപയോഗിക്കുക.

* സന്ദര്‍ശകരുടെ കയ്യില്‍ 96 മണിക്കൂറുകള്‍ക്കുള്ളില്‍ എടുത്ത പി.സി.ആര്‍ ടെസ്റ്റ് നെഗറ്റീവ് റിസള്‍ട്ട് ഉണ്ടെന്ന് ഉറപ്പുവരുത്തുക.

* പ്രവേശന കവാടങ്ങളില്‍ ഇ.ഡി.ഇ ടെസ്റ്റുകള്‍ക്കും ശരീരതാപനില അളക്കുന്നതിനുമുള്ള സൗകര്യമേര്‍പ്പെടുത്തുക.

* മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുക.

* സ്ഥലത്ത് ഉള്‍ക്കൊള്ളാവുന്നതിന്റെ 60 ശതമാനം ആളുകളെ മാത്രം അനുവദിക്കുക.

* 1.5 മീറ്റര്‍ എന്ന സാമൂഹിക അകലം കൃത്യമായി പാലിക്കുക.

* സാനിറ്റൈസറുകള്‍ സന്ദര്‍ശകര്‍ക്ക് നല്‍കുക, കൃത്യമായ ഇടവേളകളില്‍ സ്ഥലം അണുനശീകരണത്തിന് വിധേയമാക്കുക.

* മേല്‍ പറഞ്ഞ കാര്യങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ടാസ്‌ക് ഫോഴ്‌സിനെ നിയോഗിക്കുക.


പ്രോട്ടോക്കോള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ചര്‍ ആന്‍ഡ് ടൂറിസം വകുപ്പിലെ ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധിക്കുമെന്നും ലംഘനം കാണപ്പെടുകയാണെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Abu Dhabi issues New Year’s Eve safety protocols due to covid situation