ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്; ചരിത്രം കുറിച്ച് അഭിഷേക്
Cricket
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്; ചരിത്രം കുറിച്ച് അഭിഷേക്
ഫസീഹ പി.സി.
Wednesday, 21st January 2026, 8:16 pm

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലെ ഒന്നാം ടി – 20 മത്സരം നാഗ്പൂരില്‍ നടക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ നാല് വിക്കറ്റിന് 117 റണ്‍സെടുത്തിട്ടുണ്ട്. ഹര്‍ദിക് പാണ്ഡ്യയും ശിവം ദുബെയുമാണ് ക്രീസിലുള്ളത്.

ഇന്ത്യക്കായി മികച്ച ബാറ്റിങ് കാഴ്ചവെച്ചാണ് അഭിഷേക് തിരികെ നടന്നത്. 35 പന്തില്‍ 84 റണ്‍സെടുത്താണ് താരത്തിന്റെ മടക്കം. എട്ട് സിക്സും അഞ്ച് ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.

നേരിട്ട 22ാം പന്തിലാണ് അഭിഷേക് തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അതോടെ സൂപ്പര്‍ നേട്ടവും താരം കുറിച്ചു. കിവീസിനെതിരെ ടി – 20യില്‍ ഏറ്റവും വേഗത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ അര്‍ധ സെഞ്ച്വറി എന്ന നേട്ടമാണ് 22 കാരന്‍ സ്വന്തമാക്കിയത്.

അതേസമയം, മത്സരത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരുടെ വിക്കറ്റുകളും ഇന്ത്യയ്ക്ക് നഷ്ടമായി. സൂര്യ 22 പന്തില്‍ 32 റണ്‍സുമായാണ് മടങ്ങിയത്. സഞ്ജു ഏഴ് പന്തില്‍ പത്ത് റണ്‍സുമായും കിഷന്‍ അഞ്ച് പന്തില്‍ എട്ട് റണ്‍സുമായും തിരികെ നടന്നു.

ന്യൂസിലാന്‍ഡിനായി ജേക്കബ് ഡഫി, മിച്ചല്‍ സാന്റ്‌നര്‍, കൈല്‍ ജാമിസണ്‍, ഇസ് സോഥി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി

ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍

ടിം റോബിന്‍സണ്‍, ഡെവോണ്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ക്രിസ് ക്ലാര്‍ക്ക്, കൈല്‍ ജാമിസണ്‍, ഇഷ് സോഥി, ജേക്കബ് ഡഫി

Content Highlight: Abhishek Sharma registered  fastest fifty by an Indian vs New Zealand in T20I history

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി