ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ഹൈദരാബാദിനെ ബാറ്റിങ്ങിനിയക്കുകയായിരുന്നു.
എന്നാല്‍ തുടക്കത്തില്‍ തന്നെ വമ്പന്‍ തിരിച്ചടിയാണ് ഹൈദരാബാദിന് സംഭവിച്ചത്. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തേര്‍ഡ് മാനിലൂടെ ഉയര്‍ത്തിയടിച്ച അഭിഷേക് ശര്‍മ രവി ബിഷ്‌ണോയിയുടെ കയ്യില്‍ കുരുങ്ങി ഗോള്‍ ഡന്‍ഡക്കായി മടങ്ങിയിരുന്നു.
New fav genre: First ball Jof 👍 pic.twitter.com/SGO4GYv8dx
— Rajasthan Royals (@rajasthanroyals) April 13, 2026
ഇതോടെ ഒരു നാണക്കേടിന്റെ ചരിത്രത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് അഭിഷേക് ശര്‍മ. ടി-20യില്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കാകുന്ന ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് അഭിഷേക്. നേരത്തെ ഈ ലിസ്റ്റില്‍ സഞ്ജു സാംസണിനൊപ്പമായിരുന്നു അഭിഷേക്. എന്നാല്‍ ഏഴാം തവണയും ഡക്കായി മോശം റെക്കോഡിന്റെ തലപ്പത്ത് ഒന്നാമതെത്തിയിരിക്കുകയാണ് അഭിഷേക്. 2026ല്‍ 18 ഇന്നിങ്‌സില്‍ നിന്നാണ് അഭിഷേക് ഏഴ് ഡക്കുകള്‍ വഴങ്ങിയത്.
WHAT. A. START 😍
Jofra Archer strikes first ball ⚡️
Updates ▶️ https://t.co/xGTDdKbXpY#TATAIPL | #KhelBindaas | #SRHvRR | @rajasthanroyals pic.twitter.com/QMt1WQSkuT
— IndianPremierLeague (@IPL) April 13, 2026
ടി-20യില്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കാകുന്ന ഇന്ത്യന്‍ താരം
അഭിഷേക് ശര്‍മ – 7 (2026)
സഞ്ജു സാംസണ്‍ – 6 (2024)
രോഹിത് ശര്‍മ – 6 (2018)
Golden duck for Abhishek Sharma. pic.twitter.com/n91ZwvXLdI
— Johns. (@CricCrazyJohns) April 13, 2026
നിലവില്‍ 10 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സാണ് ഹൈദരാബാദ് നേടിയത്. ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ 56* റണ്‍സും ഹെന്റിച്ച് ക്ലാസന്‍ 14* റണ്‍സും നേടി ക്രീസിലുണ്ട്.
രാജസ്ഥാന്‍ റോയല്‍സ് പ്ലേയിങ് ഇലവന്‍
യശസ്വി ജെയ്‌സ്വാള്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ലുവന്‍-ഡ്രെ പ്രിട്ടോറിയസ്, ഡൊനോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രേ ബര്‍ഗര്‍, സന്ദീപ് ശര്‍മ, രവി ബിഷ്‌ണോയ്, തുഷാര്‍ ദേശ്പാണ്ഡെ
സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേയിങ് ഇലവന്‍
അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍), ഹെന്റിച്ച് ക്ലാസന്‍, സലില്‍ അറോറ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, ശിവാംഗ് കുമാര്‍, പ്രഫുല്‍ ഹിംഗെ, ഇഷാന്‍ മലിംഗ
Content Highlight: Abhishek Sharma becomes Indian batsman to Done most ducks in T20Is in a calendar year
