മലയാളം, തമിഴ് സിനിമകളിലൂടെയും വെബ് സീരിസുകളിലൂടേയും പ്രേക്ഷകര്‍ക്ക് സുപരിചതയാണ് നടി അനുമോള്‍. ഇവന്‍ മേഘരൂപന്‍, ജമ്‌ന പ്യാരി, പദ്മിനി തുടങ്ങി നിരവധി സിനിമകളില്‍ അനു വേഷമിട്ടുണ്ട് ഇതിനൊപ്പം തമിഴില്‍ ചെയ്ത അയലി, ഹാര്‍ട്ട് ബീറ്റ് എന്നീ വെബ്‌സീരീസുകളിലെ അനുമോളുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഹാര്‍ട്ട് ബീറ്റിന്റെ മൂന്നാം ഭാഗവും അണിയറയില്‍ ഒരുങ്ങുകയാണ്. ജൂലൈ 30 ന് ഹോട്ട് സ്റ്റാറിലാണ് സ്ട്രീമിങ് തുടങ്ങുന്നത്. അയലിയിലെ പെര്‍ഫോമന്‍സ് കണ്ടാണ് തന്നെ ഹാര്‍ട്ട് ബീറ്റിലേക്ക് വിളിച്ചതെന്ന് അനു മോള്‍ പറയുന്നു.
ഹാര്‍ട്ട് ബീറ്റ് താന്‍ ചെയ്യില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയതായിരുന്നെന്നും ആ സമയത്ത് ഒരു പൊട്ടബുദ്ധിയില്‍ പറഞ്ഞതായിരുന്നു അതെന്നും നാലുമാസത്തോളം അവര്‍ തന്നെ ശല്യം ചെയ്ത് പിന്നാലെ നടന്നതിന് ശേഷമാണ് കഥ കേള്‍ക്കാന്‍ തീരുമാനിച്ചതെന്നും മീഡിയവണ്‍ അഭിമുഖത്തില്‍ അനു പറഞ്ഞു.
‘അഭിരാമി മാമുമായും അവര്‍ ഈ പ്രൊജക്ട് സംസാരിച്ചിരുന്നു. അവര്‍ വേണ്ടെന്ന് വെച്ചതായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ അവര്‍ അതിനെ കുറിച്ച് പറയുകയും ചെയ്തു. അത് നഷ്ടപ്പെടുത്തിയതില്‍ വിഷമമുണ്ടെന്ന രീതിയില്‍. എല്ലാ ലെയേഴ്‌സും ഉള്ള കഥാപാത്രമാണ് അതിലേത്.
അങ്ങനെ ഒരു ദിവസം ഞാന്‍, ശരി എന്നാല്‍ കഥ കേട്ടേക്കാം എന്ന് പറഞ്ഞ് കേട്ട് എക്‌സൈറ്റഡ് ആയി കമ്മിറ്റ് ചെയ്തതാണ്. അതുവരെ ഞാന്‍ കഥ കേള്‍ക്കുന്നില്ലെന്ന് തീരുമാനിച്ചതായിരുന്നു. എനിക്ക് ഇത്ര ലോങ്ങ് ഡേറ്റ്‌സ് ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞിട്ട് ഒഴിവാക്കി. ബേസിക്കലി, ഞാന്‍ കുറച്ച് മടിച്ചിയായിരുന്നു. എനിക്കൊരു റെഗുലര്‍ കമ്മിറ്റ്‌മെന്റ് ഒക്കെ പേടിയാണ്.
അനുമോള്‍, ഹാര്‍ട്ട് ബീറ്റ് സീരീസിലെ രംഗം PHOTO: hotstar
നമ്മള്‍ ഒരു സിനിമയ്ക്ക് ഡേറ്റു കൊടുക്കുന്നു, പോകുന്നു, അഭിനയിക്കുന്നു, തിരിച്ചു വരുന്നു അത് എനിക്ക് ഓക്കെയാണ്. അല്ലാതെ ഒരു ആറുമാസമൊക്കെ ഒരുമിച്ച് കൊടുക്കുക എന്ന് പറയുമ്പോള്‍ എനിക്ക് പേടിയാണ്.
ഇടയ്ക്ക് വെച്ച് എനിക്ക് എവിടെയെങ്കിലും യാത്ര പോകാന്‍ തോന്നിയാലോ, ഇടയ്ക്ക് വെച്ച് എനിക്ക് മടുത്താലോ അങ്ങനെയൊക്കെയുള്ള ഒരു പേടികൊണ്ട് ഞാന്‍ ആദ്യം ഒഴിഞ്ഞു മാറുയായിരുന്നു.
കഥ കേട്ടപ്പോള്‍ പിന്നെ ഭയങ്കരമായി എക്‌സൈറ്റഡ് ആയി. ആ ക്യാരക്ടര്‍ ഇഷ്ടപ്പെട്ടു തന്നെ ചെയ്യുന്നതാണ്. അതിന്റെ ഒരു റിസള്‍ട്ടും അവിടുന്ന് കിട്ടുന്നുണ്ട്. നമ്മള്‍ പുറത്തൊക്കെ പോകുമ്പോള്‍, പ്രത്യേകിച്ച് മാളിലൊക്കെ പോകുകയാണെങ്കില്‍ അവര്‍ നമ്മളെ വന്ന് കെട്ടിപ്പിടിക്കും, ഒന്നും പറയില്ല, ചിലപ്പോള്‍ പൂവൊക്കെയിടും, നമ്മള്‍ക്ക് മാലയൊക്കെയിടും. ചിലപ്പോള്‍ അവര്‍ കരയുകയായിരിക്കും. ചിലപ്പോള്‍ ഞാനും കരയും.
രതി അവരുടെ മനസില്‍ അത്രയ്ക്ക് ഇംപാക്ട് ഉണ്ടാക്കിയിട്ടുണ്ട്. ഒരു ക്യാരക്ടര്‍ കണ്ട് ഒരാളിലെങ്കിലും നല്ല മാറ്റമുണ്ടാകുക, ഒരാളെയെങ്കിലും ചിന്തിപ്പിക്കുക, ഒരാളെയെങ്കിലും ഇന്‍സ്പയര്‍ ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍ വലിയ കാര്യമാണ്.
അനുമോള്‍, ഹാര്‍ട്ട് ബീറ്റ് സീരീസിലെ രംഗം PHOTO: hotstar
അങ്ങനെ സംഭവിക്കണമെന്ന് പണ്ടൊക്കെ ഞാന്‍ അഭിമുഖങ്ങളില്‍ പറയുമായിരുന്നു. അത് വലിയ സന്തോഷമാണ് എന്നൊക്കെ. ഇപ്പോള്‍ ഞാന്‍ അത് എക്‌സ്പീരിയന്‍സ് ചെയ്യുമ്പോഴാണ് എനിക്ക് അതിന്റെ ആ ഒരു ഇമോഷന്‍ ശരിക്കും മനസിലാകുന്നത്.
ചുറ്റും ഒരുപാട് സ്ത്രീകള്‍ വന്ന് അവരുടെ ജീവിതം മാറിയ കഥകള്‍ പറയുക, അവര്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ തുടങ്ങിയ കഥകള്‍ പറയുക, ഒരുപാട് സ്ത്രീകള്‍ക്ക് കോണ്‍ഫിഡന്‍സ് വന്നു, ആദ്യമായി ഫ്‌ളൈറ്റ് കയറിയെന്നൊക്കെ പറഞ്ഞ് എനിക്ക് മെസ്സേജ് വരും. അതൊക്കെ കാണുമ്പോള്‍ ഭയങ്കര സന്തോഷമാണ്,’ അനുമോള്‍ പറഞ്ഞു.
Content Highlight: Abhirami Mam later said that she regretted losing that character, says actress Anumol
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.