കോഴിക്കോട് : പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിലിനെ മർദിച്ചതിൽ കണ്ട്രോൾ റൂം സി.ഐ അഭിലാഷ് ഡേവിഡിന്റെ വാദം പൊളിയുന്നു. കറുത്ത ഹെൽമെറ്റ് ധരിച്ച പൊലീസുകാരനാണ് ഷാഫിയെ മർദിച്ചതെന്നായിരുന്നു സി.ഐ അഭിലാഷിൻറെ വാദം. എന്നാൽ കാക്കി ഹെൽമെറ്റിട്ട പൊലീസുകാരൻ ഷാഫിയെ മർദിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.
ഷാഫിയെ മർദിക്കുന്ന സമയങ്ങളിൽ താൻ അവിടെയുണ്ടായിരുന്നില്ലെന്നും താൻ ധരിച്ചത് കാക്കി ഹെൽമെറ്റ് ആണെന്നും കറുത്ത ഹെൽമെറ്റ് ധരിച്ചയാളാണ് ഷാഫിയെ മർദിച്ചതെന്നും സി.ഐ പറഞ്ഞിരുന്നു.
നേരെ മുമ്പിൽ നിന്നുകൊണ്ട് കാക്കി ഹെൽമെറ്റ് ധരിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഷാഫി പറമ്പിലിനെ ഉന്നംവെച്ചുകൊണ്ട് മർദിക്കുന്നതായാണ് ദൃശ്യങ്ങളിൽ.
നേരത്തെ പുറത്തുവിട്ട ദൃശ്യങ്ങളിലും കാക്കി ഹെൽമെറ്റ് ധരിച്ച പൊലീസുകാരൻ മർദിക്കുന്നതായാണ് ഉണ്ടായിരുന്നത്, എന്നാൽ ആളിന്റെ മുഖം വ്യക്തമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഷാഫി അഭിലാഷ് ഡേവിഡാണ് മർദിച്ചതെന്ന ആരോപണം ഉയർത്തിയത്‍.
Content Highlight: CI Abhilash David’s argument falls apart; footage of a policeman wearing a brown helmet beating Shafi is out