ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കിരൊസ്താമി അന്തരിച്ചു
Daily News
ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കിരൊസ്താമി അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th July 2016, 8:41 am

kiarostami

തെഹ്‌റാന്‍: പ്രശസ്ത ഇറാന്‍ സംവിധായകന്‍ അബ്ബാസ് കിരോസ്താമി (76) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുര്‍ന്ന് ഫ്രാന്‍സില്‍ ചികിത്സയിലായിരുന്നു. നാല് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തില്‍ നാല്‍പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്്തിട്ടുള്ള കിരോസ്താമി ഇറാന്‍ പുതുയുഗ സിനിമയുടെ വക്താവായാണ് അറിയപ്പെടുന്നത്.

1940 ജൂണ്‍ 22ന് തെഹ്‌റാനില്‍ ജനിച്ച കിരോസ്തമി പരസ്യമേഖലയിലൂടെയാണ് സിനിമാ ലോകത്തേക്ക് കടന്നു വന്നത്. ഇറാനിലെ ഇസ്‌ലാമിക വിപ്ലവകാലത്ത് സിനിമാ ജീവിതം ആരംഭിച്ച കിരോസ്തമിയുടെ ആദ്യ ചിത്രം “ദ റിപ്പോര്‍ട്ട്്” ആയിരുന്നു. പിന്നീട് ക്ലോസ്അപ്, ടേസ്റ്റ് ഓഫ് ചെറി, ദ വിന്‍ഡ് വില്‍ ക്യാരി അസ്, ടെന്‍, ഷിറിന്‍, സെര്‍ട്ടിഫൈഡ് കോപ്പി, ലൈക്ക് സംവണ്‍ ഇന്‍ ലവ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

1990ല്‍ കിരോസ്താമി സംവിധാനം ചെയ്ത “ക്ലോസ് അപ്” എന്ന ഡോക്യുഫിക്ഷന്‍  ലോക സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടു.

ചലചിത്ര മേളകളിലൂടെ കേരളത്തിന് സുപരിചിതനായ സംവിധായകനാണ് കിരോസ്താമി. 2012ല്‍ ലൈക്ക് സംവണ്‍ ഇന്‍ ലവ് എന്ന ചിത്രമാണ് അദ്ദേഹത്തിന്റേതായി ഒടുവില്‍ കേരളത്തില്‍ പ്രദര്‍ശിപ്പിച്ചത്.