മുത്തലാഖ് ഇരകളേക്കാള്‍ ദുരിതമനുഭവിക്കുന്നവര്‍ മറ്റു സമുദായത്തിലുണ്ട്; മോദി അവരെ കുറിച്ച് കൂടി പറയണം; കണക്കുകള്‍ ഇങ്ങനെ
Daily News
മുത്തലാഖ് ഇരകളേക്കാള്‍ ദുരിതമനുഭവിക്കുന്നവര്‍ മറ്റു സമുദായത്തിലുണ്ട്; മോദി അവരെ കുറിച്ച് കൂടി പറയണം; കണക്കുകള്‍ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th April 2017, 12:49 pm

ന്യൂദല്‍ഹി: മുസ്‌ലീം സമുദായത്തിലെ മുത്തലാഖ് പോലുള്ള അനാചാരങ്ങള്‍ ഒഴിവാക്കപ്പെടണമെന്നും ഇത്തരം പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ ഭാഗമായി പരിഹരിക്കപ്പെടുകയാണ് വേണ്ടതെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ മുസ്‌ലീം സമുദായക്കാര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതായിരുന്നു.

മുസ്‌ലീം സമുദായത്തിലെ സ്ത്രീകളുടെ അവസ്ഥ വളരെ ശോചനീയമാണെന്ന് മോദി സര്‍ക്കാരും ആര്‍എസ്.എസും അംഗീകരിക്കുന്നു. മുസ്‌ലീം സ്ത്രീകള്‍ സാമൂഹികമായും സാമ്പത്തികമായും വളരെ ദുര്‍ബലരാണെന്നാണ് സുപ്രീംകോടതിക്ക് മുന്‍പില്‍ സര്‍ക്കാര് തന്നെ സമര്‍പ്പിച്ച സത്യാവാങ്മൂലം.

എന്നാല്‍ അതേസമയം തന്നെ ഹിന്ദു സമുദായത്തിലെയും ക്രിസ്ത്യന്‍ സമുദായത്തിലേയും സ്ത്രീകളുടെ അവസ്ഥയുമായി ഇതിനെ താരതമ്യം ചെയ്യുമ്പോഴാണ് യഥാര്‍ത്ഥ കണക്കുകള്‍ നമുക്ക് വ്യക്തമാകുന്നത്. 2011 ലെ ഇന്ത്യന്‍ സെന്‍സസില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിക്കുന്നതിലൂടെ ഉയര്‍ന്നു വരുന്ന ചില ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ടി വരും.

ഓരോ മതത്തിലേയും വൈവാഹിക അവസ്ഥ സംബന്ധിച്ചുള്ള 2011 ലെ സെന്‍സസ് സി 3 ടേബിളില്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍ ഇവയാണ്.

മറ്റു മതങ്ങളിലെ സ്ത്രീകളുടെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ മുസ്‌ലീം വിഭാഗത്തിലെ സ്ത്രീകളുടെ അവസ്ഥ ഏറെ മെച്ചമാണെന്നാണ് ഈ കണക്കുകള്‍ പറയുന്നത്.


Dont Miss കുറ്റം ചെയ്തവരെ വിചാരണ ചെയ്യാനും ശിക്ഷിക്കാനും മാത്രമേ വകുപ്പുള്ളൂ, കുറ്റം ചെയ്യിച്ചവരെ തൊടാന്‍ പറ്റില്ല; നടിയെ ആക്രമിച്ച കേസിലെ പൊലീസ് നടപടിയെ വിമര്‍ശിച്ച് അഡ്വ. ജയശങ്കര്‍


വിവാഹിതരായ മുസ്‌ലീം സ്ത്രീകളുടെ എണ്ണം മറ്റു സമുദായക്കാരേക്കള്‍ കൂടുതലാണ്. (87.8%) ഹിന്ദുക്കളുടെ എണ്ണം (86.2%), ക്രിസ്ത്യന്‍ സമുദായത്തില്‍ (83.1%) മറ്റ് പിന്നാക്കോ വിഭാഗങ്ങളിലേത്(85.8%).

മുസ്‌ലീം സമുദായത്തിലെ വിധവകളായ സ്ത്രീകള്‍ (11.1%), ഹിന്ദുക്കളില്‍ (12.9%), ക്രിസ്ത്യന്‍ വിഭാഗത്തില്‍ (14.6%) വും മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ (13.3%)വും ആണ്.

മറ്റ് മതങ്ങളെ അപേക്ഷിച്ച് മുസ്‌ലീം സ്ത്രീകള്‍ക്ക് പുനര്‍വിവാഹത്തില്‍ കൂടുതല്‍ കുടുംബസംരക്ഷണം കൂടി ലഭിക്കുന്നുണ്ട്. വിവാഹബന്ധം ഉപേക്ഷിച്ച് കഴിയുന്ന സ്ത്രീകളുടെ ശതമാനക്കണക്കെടുമ്പോള്‍ മറ്റുസമുദായക്കാരെ അപേക്ഷിച്ച് കുറവാണ് മുസ്‌ലീം സമുദായത്തില്‍ (0.67%)വും ഹിന്ദുസമുദായത്തില്‍ (0.69%)വും ക്രിസ്ത്യന്‍ സമുദായത്തില്‍ (1.19%) വും മറ്റ് പിന്നാക്കവിഭാഗങ്ങളില്‍ (0.68%) ആണ്.

ഇതേ സെന്‍സസില്‍ തന്നെ വിവാഹമോചിതരായ സ്ത്രീകളുടെ എണ്ണം എടുക്കുമ്പോള്‍ മുസ്‌ലീം സമുദായത്തില്‍ അത് കൂടുതലായി കാണാം.(0.4%) ക്രിസ്ത്യന്‍ വിഭാഗത്തില്‍ 0.47%, മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ (0.33%), ഹിന്ദുസമുദായത്തില്‍ 0.22%.

ഹിന്ദുസമുദായത്തില്‍ വിവാഹമോചനം നേടിയെടുക്കുക എന്ന നടപടി നിയമപരമായി മാത്രം നിലനില്‍ക്കുന്ന ഒന്നാണെന്ന് കൂടി ഇവിടെ പരിഗണിക്കേണ്ടിയിരിക്കുന്നു. 340 മില്യണ്‍ വിവാഹങ്ങള്‍ നടക്കുമ്പോള്‍ അതില്‍ 9.1 ലക്ഷം വിവാഹമോചനങ്ങള്‍ നടക്കുന്നു. അതില്‍ 2.1 ലക്ഷം വിവാഹമോചനങ്ങള്‍ മാത്രമാണ് മുസ്‌ലീം സമുദായത്തില്‍ നടക്കുന്നതെന്നും സെന്‍സസ് വ്യക്തമാക്കുന്നു. 2016 ഡിസംബര്‍ 12 ന് ദ വയറാണ് സെന്‍സസ് വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലേഖനം പ്രസിദ്ധീകരിച്ചത്.