എഡിറ്റര്‍
എഡിറ്റര്‍
അറുപത്തഞ്ചുലക്ഷം രൂപയാണ് അറുപതിലധികം കുരുന്നുജീവനുകളുടെ വില; പ്രതിഷേധവും സങ്കടവുമായി ആഷിഖ് അബു
എഡിറ്റര്‍
Saturday 12th August 2017 9:46pm

കോഴിക്കോട്:ഗോരഖ്പൂരില്‍ ആശുപത്രിയില്‍ ഒാക്‌സിജന്‍ കിട്ടാതെ അറുപത് കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി സംവിധായകന്‍ ആഷിഖ് അബു. തന്റെ ഫേസ് ബുക്ക് പ്രൊഫെല്‍ പിക്ച്ചര്‍ കറുപ്പാക്കിയാണ് തന്റെ പ്രതിഷേധവും സങ്കടവും ആഷിഖ് പങ്ക് വെച്ചത്.
ഗൊരഖ്പൂറിലെ ആശുപത്രിയിലെ ഓക്‌സിജന്‍ കുടിശികയായ അറുപത്തഞ്ചുലക്ഷം രൂപയാണ് അറുപതിലധികം കുരുന്നുജീവനുകളുടെ വില എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ 30 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലാണ് സംഭവം. ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്ന കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെയാണ് മരിച്ചത്. ഗോരഖ്പൂര്‍ ബി.ആര്‍.ഡി ആശുപത്രിയിലാണ് സംഭവം. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്നായിരുന്നു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. 48 മണിക്കൂറിനുളളിലാണ് ഇത്രയും കുട്ടികള്‍ മരിച്ചത്.


Also read ‘ബി.ജെ.പി ഹിന്ദുയിസത്തിന് തന്നെ അപമാനമാണ്’; സംഘപരിവാര്‍ അജണ്ടയ്ക്ക് വളമിടുന്ന മാധ്യമങ്ങള്‍ സ്വന്തം കുഴി തോണ്ടുകയാണെന്ന് ശശികുമാര്‍


സര്‍ക്കാര്‍ ആശുപത്രിക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനി വിതരണം നിര്‍ത്തിയതാണ് അപകടത്തിന് കാരണം. ഓക്‌സിജന്‍ കമ്പനിക്ക് ആശുപത്രി 65 ലക്ഷം രൂപ ഈ ഇനത്തില്‍ നല്‍കാന്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇതെ തുടര്‍ന്നാണ് ഓക്‌സിജന്‍ നല്‍കാതിരുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Advertisement