ആഷിഖ് അബു ഛായാഗ്രഹനാവുന്നു; ഹര്‍ഷദ് സംവിധാനം, മുഹ്‌സിന്‍ പരാരി ഗാനമൊരുക്കും
Malayalam Cinema
ആഷിഖ് അബു ഛായാഗ്രഹനാവുന്നു; ഹര്‍ഷദ് സംവിധാനം, മുഹ്‌സിന്‍ പരാരി ഗാനമൊരുക്കും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st June 2020, 1:22 pm

മമ്മൂട്ടി മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ഉണ്ട എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹര്‍ഷദ് സംവിധാന രംഗത്തേക്ക്. ഹാഗര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

റീമ കല്ലിങ്കലും ഷറഫുദ്ദിനും ആണ് ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലൂടെ ആഷിഖ് അബു ഛായാഗ്രഹണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു.

ഹര്‍ഷദും രാജേഷ് രവിയുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. യാക്‌സണും നേഹയും സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഗാനരചന മുഹ്‌സിന്‍ പരാരിയാണ്.

സൈജു ശ്രീധരന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കറാണ്. ഓ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റീമ കല്ലിങ്കല്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള കാര്യങ്ങളിൽ തീർപ്പുകൽപ്പിക്കാനുള്ള അവകാശം നിമ്മാണ കമ്പനിയിൽ നിക്ഷിപ്തമാണ്. അത് വേറെ ആരേയും ഏല്പിച്ചിട്ടില്ലെന്ന് ആഷിഖ് അബു പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ